September 10, 2026

വാട്സാപ്പിൽ ബിജാപുർ സ്റ്റാറ്റസ്, കോട്ടയത്ത് റെയ്ഡ്; മാസപ്പടിക്കുപുറമെ കുപ്പികളും ടച്ചിങ്സും വാങ്ങി എക്സൈസ് ഉദ്യോഗസ്ഥർ കുടുങ്ങി!

വാട്സാപ്പിൽ ബിജാപുർ സ്റ്റാറ്റസ്, കോട്ടയത്ത് റെയ്ഡ്; മാസപ്പടിക്കുപുറമെ കുപ്പികളും ടച്ചിങ്സും വാങ്ങി എക്സൈസ് ഉദ്യോഗസ്ഥർ കുടുങ്ങി!

കോട്ടയം: എക്സൈസ് വകുപ്പിലെ അഴിമതി വേരോടെ പിഴുതെറിയാൻ എക്സൈസ് കമ്മീഷണർ ശീറാം സാംബശിവറാവു നടത്തിയ ‘ഓപ്പറേഷൻ ബിജാപൂർ’ വൻ തന്ത്രങ്ങളോടെ. സംസ്ഥാനം വിട്ട് ബിജാപുരിലേക്ക് പോകുകയാണെന്ന് വാട്സാപ്പ് സ്റ്റാറ്റസ് ഇട്ടശേഷം രഹസ്യമായി കോട്ടയത്തെത്തിയാണ് കമ്മീഷണറും സംഘവും സ്വന്തം വകുപ്പിലെ ക്രമക്കേടുകൾ പുറത്തുകൊണ്ടുവന്നത്. കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ്. അശോക് കുമാർ ബാറുകളിൽനിന്ന് മാസപ്പടിയും പാരിതോഷികങ്ങളും വാങ്ങുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ അപ്രതീക്ഷിത മിന്നൽ പരിശോധന.

ഒരു ബാർ ഹോട്ടലിൽ വേഷംമാറി മുറിയെടുത്താണ് കമ്മീഷണറും അഡീഷണൽ കമ്മീഷണർ ആർ. ജയശങ്കറും അന്വേഷണം നടത്തിയത്. ചങ്ങനാശ്ശേരിയിലെ ബാറുകളിൽനിന്ന് ഉദ്യോഗസ്ഥർ മാസപ്പടി വാങ്ങുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും തെളിവുകളും സംഘം ശേഖരിച്ചു. പണത്തിന് പുറമെ ബാറുകളിൽനിന്ന് മദ്യക്കുപ്പികളും ടച്ചിങ്സും ഇവർ പാരിതോഷികമായി കൈപ്പറ്റിയിരുന്നു. പരിശോധന നടക്കുമ്പോൾ പോലും ഡെപ്യൂട്ടി കമ്മീഷണർ ബാറുടമയെ ഫോണിൽ ബന്ധപ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ‘കരിങ്കിട ജോയ്’ എന്ന ഇടനിലക്കാരൻ വഴിയാണ് അശോക് കുമാറിനായി പണപ്പിരിവ് നടത്തിയിരുന്നത്.

Also Read: കുവൈത്ത് വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട; ലഹരി പുരട്ടിയ 1,603 പേപ്പർ ഷീറ്റുകളുമായി ഫ്രഞ്ച് പൗരൻ പിടിയിൽ!

See also  വിജയ്ക്ക് ആദ്യ പരീക്ഷണം, മമതയ്ക്ക് നിർണായകം..! അഞ്ച് നിയമസഭാ സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ്

തുടർന്ന് നടത്തിയ ശക്തമായ അന്വേഷണത്തിന്റെയും തെളിവെടുപ്പിന്റെയും അടിസ്ഥാനത്തിൽ കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ്. അശോക് കുമാർ ഉൾപ്പെടെ ഏഴ് എക്സൈസ് ഉദ്യോഗസ്ഥരെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു.

The post വാട്സാപ്പിൽ ബിജാപുർ സ്റ്റാറ്റസ്, കോട്ടയത്ത് റെയ്ഡ്; മാസപ്പടിക്കുപുറമെ കുപ്പികളും ടച്ചിങ്സും വാങ്ങി എക്സൈസ് ഉദ്യോഗസ്ഥർ കുടുങ്ങി! appeared first on Express Kerala.

Spread the love