‘ആക്രമണം ഉണ്ടാകുമെന്ന് മുൻകൂട്ടി കരുതേണ്ട സാഹചര്യമില്ല, ക്രമസമാധാനം സർക്കാരിൻ്റെ ചുമതല’: സെപ്തംബർ 5ലെ CJP മാർച്ചിനെതിരായ ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി | Supreme Court


ന്യൂഡൽഹി: കോക്ക്റോച്ച് ജനതാ പാർട്ടി (CJP) സെപ്റ്റംബർ 5-ന് ഡൽഹിയിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന പ്രതിഷേധ മാർച്ച് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. ക്രമസമാധാന പരിപാലനം കേന്ദ്ര-ഡൽഹി സർക്കാരുകളുടെ ചുമതലയാണെന്നും, പ്രതിഷേധക്കാർ നിയമപരമായി പെരുമാറുമെന്നാണ് കരുതുന്നതെന്നും ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.(Supreme Court Declines To Stay CJP Delhi Protest March)
സെപ്റ്റംബർ 12, 13 തീയതികളിൽ ഡൽഹിയിൽ നടക്കാനിരിക്കുന്ന ബ്രിക്സ് ഉച്ചകോടി ചൂണ്ടിക്കാട്ടി പ്രതിഷേധ മാർച്ച് മാറ്റിവെക്കണമെന്ന വാദം കോടതി തള്ളി. ആക്രമണം ഉണ്ടാകുമെന്ന് മുൻകൂട്ടി കരുതാൻ സാഹചര്യമില്ലെന്നും പ്രശ്നങ്ങൾ ഉണ്ടായാൽ ഉത്തരവാദപ്പെട്ട അധികാരികൾക്ക് തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി. നീറ്റ് (NEET) പരീക്ഷാ വിവാദങ്ങളുമായി ബന്ധപ്പെട്ട് ജൂലൈ 20-ന് നടന്ന പ്രതിഷേധത്തിലെ പോലീസ് അക്രമങ്ങളെയും പ്രക്ഷോഭകരുടെ കടന്നുകയറ്റങ്ങളെയും കുറിച്ച് അന്വേഷിക്കാൻ റിട്ട. ജസ്റ്റിസ് ആർ. സുഭാഷ് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി രൂപീകരിച്ചു.
പ്രതിഷേധവുമായി ബന്ധപ്പെട്ട പരാതികളും തെളിവുകളും ഈ നിഷ്പക്ഷ സമിതിക്ക് മുന്നിലാണ് സമർപ്പിക്കേണ്ടത്. കേസിന്റെ തുടർനടപടികൾ കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും നടക്കുക എന്ന് വ്യക്തമാക്കിയ ബെഞ്ച്, ഹർജി സെപ്റ്റംബർ 10-ലേക്ക് മാറ്റി.
Story Summary
The Supreme Court declined to interfere with the proposed September 5 protest march in Delhi by the Cockroach Janta Party (CJP), stating that law and order is the responsibility of the government. The bench led by CJI Surya Kant referred petitioners regarding the July 20 protest violence to the Supreme Court-appointed High-Powered Enquiry Committee headed by Justice (retired) R Subhash Reddy.

