loader image
വോട്ടർ പട്ടികയിൽ പേരുണ്ടോ? വെബ്സൈറ്റും ആപ്പും വേണ്ട; ഒരു എസ്എംഎസിലൂടെ ഉത്തരം വിരൽത്തുമ്പിൽ!

വോട്ടർ പട്ടികയിൽ പേരുണ്ടോ? വെബ്സൈറ്റും ആപ്പും വേണ്ട; ഒരു എസ്എംഎസിലൂടെ ഉത്തരം വിരൽത്തുമ്പിൽ!

വോട്ടർ പട്ടികയുടെ കരട് പ്രസിദ്ധീകരിച്ചിരിക്കെ, അതിൽ നിങ്ങളുടെ പേരുണ്ടോ എന്ന് പരിശോധിക്കാൻ ഇനി വെബ്സൈറ്റുകളോ ആപ്പുകളോ സന്ദർശിച്ച് ബുദ്ധിമുട്ടേണ്ടതില്ല. നിങ്ങളുടെ മൊബൈൽ ഫോണിൽ നിന്ന് ലളിതമായ ഒരു എസ്എംഎസ് അയച്ചുകൊണ്ട് നിമിഷങ്ങൾക്കുള്ളിൽ വിവരങ്ങൾ അറിയാൻ സാധിക്കും. പൊതുജനങ്ങൾക്ക് വോട്ടർ പട്ടികയിലെ തങ്ങളുടെ ക്രമനമ്പറും മറ്റ് വിവരങ്ങളും എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിരിക്കുന്ന സംവിധാനമാണിത്.

നിങ്ങളുടെ മൊബൈൽ ഫോണിലെ മെസേജ് ആപ്പ് തുറക്കുക, 1950 എന്ന നമ്പറിലേക്കാണ് സന്ദേശം അയക്കേണ്ടത്. മെസേജ് ബോക്സിൽ ECI എന്ന് ഇംഗ്ലീഷ് വലിയ അക്ഷരത്തിൽ ടൈപ്പ് ചെയ്യുക. ഒരു സ്പേസ് ഇട്ടതിന് ശേഷം നിങ്ങളുടെ വോട്ടർ ഐഡി കാർഡ് നമ്പർ ടൈപ്പ് ചെയ്യുക. ഈ സന്ദേശം അയക്കുക. സന്ദേശം അയക്കുന്നതിന് ഫോണിൽ നിന്ന് അനുമതി (Allow) ചോദിച്ചാൽ അത് നൽകുക. മറുപടി സന്ദേശത്തിൽ ലഭിക്കുന്ന വിവരങ്ങൾ ,സന്ദേശം അയച്ച് നിമിഷങ്ങൾക്കകം തിരികെ ലഭിക്കുന്ന എസ്എംഎസിൽ ഈ വിവരങ്ങൾ അടങ്ങിയിരിക്കും. കരട് പട്ടികയിലെ നിങ്ങളുടെ പേര്, ക്രമനമ്പർ (Serial Number), പാർട്ട് നമ്പർ, അസംബ്ലി മണ്ഡലം, ജില്ല.

Also Read: ഒറ്റ രാത്രി, വിറ്റത് കോടികളുടെ മദ്യം..! മലയാളികൾ എത്ര കുടിച്ചു ? പുതുവത്സരത്തിൽ കോടികൾ ഒഴുകിയ ഇന്ത്യൻ സംസ്ഥാനങ്ങൾ

See also  പ്രതിദിനം 9,000 ഉപഭോക്താക്കൾ; ഡിസംബറിൽ റെക്കോർഡ് വിൽപനയുമായി ഹീറോ സ്പ്ലെൻഡർ പ്ലസ് വീണ്ടും ഒന്നാമത്

മറുപടി സന്ദേശത്തിൽ ‘Not Found’ എന്നോ ‘Error’ എന്നോ ആണ് കാണിക്കുന്നതെങ്കിൽ നിലവിലെ കരട് പട്ടികയിൽ നിങ്ങളുടെ പേര് ഉൾപ്പെട്ടിട്ടില്ല എന്നാണ് അർത്ഥമാക്കുന്നത്. ഇങ്ങനെയുള്ള സാഹചര്യത്തിൽ വോട്ടർമാർ ഉടൻ തന്നെ അതത് വില്ലേജ് ഓഫീസിലെ ബിഎൽഒ (BLO) യെ സമീപിച്ച് പേര് ചേർക്കുന്നതിനോ തിരുത്തുന്നതിനോ ഉള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ സേവനങ്ങൾക്കുമായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റും വോട്ടർ ഹെൽപ്പ്‌ലൈൻ ആപ്പും പ്രയോജനപ്പെടുത്താവുന്നതാണ്.
The post വോട്ടർ പട്ടികയിൽ പേരുണ്ടോ? വെബ്സൈറ്റും ആപ്പും വേണ്ട; ഒരു എസ്എംഎസിലൂടെ ഉത്തരം വിരൽത്തുമ്പിൽ! appeared first on Express Kerala.

Spread the love

New Report

Close