അതിർത്തിയിൽ സൈനികർ മുഖാമുഖം നിൽക്കുന്ന പഴയ യുദ്ധചിത്രങ്ങൾ ചരിത്രത്തിലേക്ക് മറയുകയാണ്. 2025-ലെ കണക്കുകൾ പ്രകാരം, യുദ്ധക്കളത്തിൽ ഇനി വിധി നിർണ്ണയിക്കുന്നത് വെടിയുണ്ടകളുടെ എണ്ണമല്ല, മറിച്ച് ആയുധങ്ങൾക്ക് പിന്നിലെ കൃത്രിമബുദ്ധിയാണ്. അതെ അതിർത്തിയിൽ ശത്രുവിനെതിരെ പോരാടാൻ മനുഷ്യൻ വേണമെന്ന പഴയ ചിന്താഗതികൾ അറബിക്കടലിൽ എറിയേണ്ട കാലം കഴിഞ്ഞു. 2026-ൽ നാം നിൽക്കുന്നത് ചോര മരവിക്കുന്ന സാങ്കേതിക വിദ്യയുടെ നടുവിലാണ്. അതായത് യുദ്ധം എന്നാൽ ഇനി അതിർത്തിയിലെ വെടിയൊച്ചകളല്ല; മറിച്ച് നിശബ്ദമായി നിങ്ങളുടെ വീടിനുള്ളിലെ ഇലക്ട്രോണിക് ഉപകരണങ്ങളെപ്പോലും നിങ്ങളുടെ ശത്രുവാക്കാൻ കഴിയുന്ന അതിഭീകരമായ ഒരു തന്ത്രമാണ്. തോക്കുകളുടെയും മിസൈലുകളുടെയും കരുത്തിലല്ല, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന ‘നിഗൂഢ തലച്ചോറിന്’ കീഴിലാണ് ഇനി ലോകത്തിന്റെ വിധി. ശത്രുവിനെ കാണാതെ തന്നെ അവന്റെ ഹൃദയമിടിപ്പ് നിശ്ചലമാക്കുന്ന, ലോകം ഭീതിയോടെ നോക്കുന്ന ആ 10 മാരക ആയുധങ്ങളെ നമുക്കൊന്ന് പരിചയപ്പെടാം,
ഇതിൽ ഒന്നാമൻ F-35 ലൈറ്റ്‌നിംഗ് II എന്ന വിമാനമാണ്. ഇതൊരു സാധാരണ പോർവിമാനമല്ല; ആകാശത്ത് ചിന്തിച്ചു പ്രവർത്തിക്കുന്ന ഒരു സൂപ്പർ കമ്പ്യൂട്ടറാണ്. ശത്രു റഡാറുകളുടെ കണ്ണുവെട്ടിച്ച്, യുദ്ധക്കളത്തിലെ ദശലക്ഷക്കണക്കിന് വിവരങ്ങൾ സെക്കൻഡുകൾക്കുള്ളിൽ വിശകലനം ചെയ്ത് പൈലറ്റിന് മുന്നിലെത്തിക്കുന്ന ഈ വിമാനം, യുദ്ധത്തിന്റെ ഗതി തന്നെ മാറ്റിമറിക്കും.
Also Read: കീറിമുറിച്ച അഞ്ഞൂറിലധികം സ്ത്രീ ജനനേന്ദ്രിയങ്ങൾ..! ഡോ. ജാവൈദ് പെർവൈസിന്റെ ‘സൈക്കോ ബുദ്ധിയിൽ’ വഞ്ചിക്കപ്പെട്ട യുവതികളുടെ കഥ
എന്നാൽ ഇതിനേക്കാൾ ഭീകരമാണ് മനുഷ്യനെ പോലെ ചിന്തിക്കുന്ന ഹൈപ്പർസോണിക് മിസൈലുകൾ. വിക്ഷേപിച്ചു കഴിഞ്ഞാൽ പിന്നെ അവയെ തടയാൻ ലോകത്തിലെ ഒരു പ്രതിരോധ സംവിധാനത്തിനും കഴിയില്ല. കാരണം, ലക്ഷ്യസ്ഥാനത്തേക്ക് പായുന്നതിനിടയിൽ സ്വന്തം പാത മാറ്റാനും ശത്രുവിന്റെ നീക്കങ്ങൾ മുൻകൂട്ടി കണ്ട് വെട്ടിക്കൊടുക്കാനും ഈ മിസൈലുകൾക്ക് സാധിക്കും. ഇതിനൊപ്പം ചേർത്ത് വായിക്കേണ്ടതാണ് MQ-9 റീപ്പർ ഡ്രോണുകളെ, മനുഷ്യന്റെ ഒരു കമാൻഡ് പോലുമില്ലാതെ ആകാശത്ത് വട്ടമിട്ടു പറന്ന് ശത്രുവിനെ തിരഞ്ഞുപിടിച്ചു കൊല്ലാൻ ശേഷിയുള്ള ഈ യന്ത്രങ്ങൾ ഇന്ന് ലോകരാജ്യങ്ങളുടെ പേടിസ്വപ്നമാണ്.
കടലിലും സ്ഥിതി വ്യത്യസ്തമല്ല. ‘സീ ഹണ്ടർ’ എന്ന മനുഷ്യരില്ലാത്ത കപ്പൽ മാസങ്ങളോളം സമുദ്രത്തിനടിയിലെ ശത്രു അന്തർവാഹിനികളെ വേട്ടയാടുന്നത് ആരുടെയും സഹായമില്ലാതെയാണ്. ആകാശത്ത് ആയിരക്കണക്കിന് ഡ്രോണുകൾ ഒരേസമയം ഇരമ്പിയെത്തുന്ന ‘ഡ്രോൺ സ്വാംസ്’ അഥവാ ഡ്രോൺ കൂട്ടങ്ങൾ ഏതൊരു വലിയ പ്രതിരോധത്തെയും നിഷ്പ്രയാസം തകർത്തെറിയും. ഇതിൽ ചില ഡ്രോണുകൾ തകർന്നാലും ‘സെൽഫ് ഹീലിംഗ്’ അൽഗോരിതം വഴി ബാക്കിയുള്ളവ ദൗത്യം വിജയകരമായി പൂർത്തിയാക്കുകയും ചെയ്യും.
Also Read: പരമാധികാരത്തിന് മേൽ കൈവെക്കാൻ നോക്കിയാൽ, ആ കൈ വെട്ടാൻ ഞങ്ങൾക്കറിയാം! ട്രംപിന്റെ ‘വിവേകമില്ലാത്ത’ കളിക്ക് യുഎന്നിൽ പൂട്ടിട്ട് ഇറാൻ
രഹസ്യാന്വേഷണ രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്ന ‘പ്രോജക്റ്റ് മാവെൻ’ എന്ന സോഫ്റ്റ്‌വെയർ, ലക്ഷക്കണക്കിന് മണിക്കൂർ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ശത്രുവിന്റെ ഒളിത്താവളങ്ങൾ നിമിഷങ്ങൾക്കുള്ളിൽ കണ്ടെത്തും. ജർമ്മനിയുടെ ‘സ്കൈനെക്സ്’ പോലുള്ള സംവിധാനങ്ങൾ ശത്രു ഡ്രോണുകളെ കണ്ടെത്താൻ ഉപയോഗിക്കുന്നത് പൂർണ്ണമായും AI ആണ്. 2025-ൽ സൈബർ പ്രതിരോധത്തിനായി മാത്രം അമേരിക്ക പത്ത് ബില്യൺ പൗണ്ട് ചിലവാക്കുമ്പോൾ, സ്മാർട്ട് AI ജാമിംഗ് സിസ്റ്റങ്ങൾ ഉപയോഗിച്ച് ശത്രുവിന്റെ ആശയവിനിമയ സംവിധാനങ്ങൾ നിശ്ചലമാക്കുന്ന യുദ്ധമാണ് ഇന്ന് റഷ്യയും യുക്രെയ്നും തമ്മിൽ നടക്കുന്നത്. ക്വാണ്ടം കമ്പ്യൂട്ടിംഗും സൈബർ യുദ്ധമുറകളും കൈകോർക്കുമ്പോൾ, 163 ബില്യൺ പൗണ്ടിന്റെ ഒരു ഭീമൻ വിപണിയായി ഇന്ന് ഇത് മാറിക്കഴിഞ്ഞു.
ആയുധങ്ങളുടെ വലിപ്പമല്ല, അവയുടെ ഉള്ളിലെ ‘ബുദ്ധി’യാണ് ഇനി ലോകത്തെ ഭരിക്കാൻ പോകുന്നത്. തോക്കിൻകുഴലിലെ കരുത്തിനേക്കാൾ സർവ്വനാശകാരിയായത് ഒരു സോഫ്റ്റ്‌വെയർ കോഡാണെന്ന് കാലം തെളിയിക്കുകയാണ്.
Also Read: ലോകത്തിലെ സമ്പന്ന രാജ്യം, കൊട്ടാരം, പൊന്ന്… എന്തൊക്കെ ഉണ്ടായിട്ടെന്താ! ഈ മുസ്ലിം രാജ്യത്ത് നദിയില്ല
മനുഷ്യന്റെ വിരൽത്തുമ്പിൽ നിന്ന് നിയന്ത്രണങ്ങൾ ചിന്തിക്കുന്ന ആയുധങ്ങളിലേക്ക് മാറുമ്പോൾ, അത് യുദ്ധക്കളത്തെ കൂടുതൽ വേഗതയുള്ളതും എന്നാൽ കൂടുതൽ ക്രൂരവുമാക്കി മാറ്റുകയാണ്. ഈ ഡിജിറ്റൽ യുദ്ധഭൂമിയിൽ അതിജീവനം എന്നത് വെറും ശാരീരിക കരുത്തിന്റെ ലക്ഷണമല്ല, മറിച്ച് ഏറ്റവും മികച്ച കോഡിംഗിന്റെയും ബുദ്ധിയുടെയും മത്സരമാണ്. അതെ, വരാനിരിക്കുന്ന ലോകം ബുദ്ധിയുള്ള യന്ത്രങ്ങളുടേതാണ്, അവിടെ മനുഷ്യൻ കേവലം ഒരു കാഴ്ചക്കാരനായി മാറുമോ എന്നത് വരുംകാലം പറഞ്ഞുതരും.
വീഡിയോ കാണാം…
The post ആര് ജയിക്കും..! തോക്കിൻകുഴലിനേക്കാൾ മാരകമായ 10 യുദ്ധതന്ത്രങ്ങൾ, ഇത് മരണത്തിന്റെ കോഡിംഗ്, 163 ബില്യണിന്റെ ‘ആയുധ കച്ചവടം’ appeared first on Express Kerala.



