loader image
ബിഗ് ബജറ്റ് വിരുന്നൊരുക്കി ഇന്ത്യൻ സിനിമ; രാമായണ മുതൽ പേട്രിയറ്റ് വരെ, ഈ വർഷം കാത്തിരിക്കുന്ന വമ്പൻ ചിത്രങ്ങൾ!

ബിഗ് ബജറ്റ് വിരുന്നൊരുക്കി ഇന്ത്യൻ സിനിമ; രാമായണ മുതൽ പേട്രിയറ്റ് വരെ, ഈ വർഷം കാത്തിരിക്കുന്ന വമ്പൻ ചിത്രങ്ങൾ!

മികച്ച സിനിമകൾ കൊണ്ട് സമ്പന്നമായ ഒരു വർഷമാണ് കടന്നുപോയത്. ഇന്ത്യൻ സിനിമയിൽ തന്നെ പല ഭാഷകളിലും കലാപരമായും വാണിജ്യപരമായും മികവ് പുലർത്തിയ ഒരുപാട് ചിത്രങ്ങൾ പുറത്തിറങ്ങുകയും ഉണ്ടായി. മലയാളം പോലുള്ള ഇൻഡസ്ട്രികൾ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടതും ആഖ്യാനശൈലിയിലെ പരീക്ഷണങ്ങൾ വിജയിച്ചതും ചലച്ചിത്ര ലോകത്തിന് പുതിയ ഊർജ്ജം നൽകിയിട്ടുണ്ട്. ഈ ആവേശം നിലനിർത്തിക്കൊണ്ട്, 2026ലും ഇന്ത്യൻ സിനിമയിൽ വമ്പൻ പ്രോജക്റ്റുകളാണ് റിലീസിനായി ഒരുങ്ങുന്നത്. പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

1. രാമായണ

ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ബജറ്റിൽ (ഏകദേശം 875 കോടി രൂപ) ഒരുങ്ങുന്ന ചിത്രമാണ് നിതേഷ് തിവാരിയുടെ ‘രാമായണ’. രൺബീർ കപൂർ രാമനായും സായ് പല്ലവി സീതയായും എത്തുമ്പോൾ രാവണനായി യാഷ് വേഷമിടുന്നു. ഇന്ത്യൻ സിനിമയിലെ തന്നെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. എ.ആർ. റഹ്‌മാനും വിഖ്യാത സംഗീതജ്ഞൻ ഹാൻസ് സിമ്മറും ഒന്നിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ശ്രീധർ രാഘയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ചിത്രത്തിന്റെ ആദ്യഭാഗം ഈ വർഷം ദീപാവലിക്ക് പുറത്തിറങ്ങും. രണ്ടാം ഭാഗം അടുത്ത വർഷവുമായിരിക്കും ഇറങ്ങുക.

Also Read: ബോക്‌സ് ഓഫീസ് കീഴടക്കി ഇന്ത്യൻ സിനിമ; 2025ൽ നേടിയത് 11,657 കോടി, മലയാളത്തിനും നേട്ടം!

2. ടോക്സിക്

‘കെജിഎഫ്’ന് ശേഷം യാഷ് നായകനാകുന്ന ചിത്രമാണ് ‘ടോക്സിക് എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്പ്സ്’. യാഷും ഗീതു മോഹൻദാസും ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ചിത്രം കന്നഡ, ഇംഗ്ലീഷ് ഭാഷകളിൽ ഒരേസമയം ചിത്രീകരിച്ചിരിക്കുന്നു. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ചിത്രം തിയേറ്ററിലെത്തും. രാജീവ് രവി ഛായാഗ്രഹണവും രവി ബസ്രൂർ സംഗീതവും നിർവഹിക്കുന്നു. മാർച്ച് 19നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

3. ദൃശ്യം 3

See also  അതിരപ്പള്ളി മാത്രമല്ല; പ്രകൃതിയുടെ പച്ചപ്പിൽ ഒളിഞ്ഞിരിപ്പുണ്ട് ഈ 5 ജലവിസ്മയങ്ങൾ!

മലയാളത്തിൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ജീത്തു ജോസഫ് മോഹൻലാൽ ചിത്രമാണ് ‘ദൃശ്യം 3’. ജോർജ്കുട്ടിയുടെ അടുത്ത നീക്കം എന്താകുമെന്ന ആകാംക്ഷയിലാണ് ആരാധകർ. ആദ്യ രണ്ട് ഭാഗങ്ങളുടെയും വലിയ വിജയം മൂന്നാം ഭാഗത്തിന് വലിയ ഹൈപ്പ് നൽകുന്നു. ഈ വർഷം തന്നെ ചിത്രം തിയേറ്ററുകളിലെത്തും.

4. പേട്രിയറ്റ്

മലയാളത്തിലെ മറ്റൊരു പ്രധാന പ്രോജക്ട് ആണ് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം. ഈ ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ മമ്മൂട്ടിയും മോഹൻലാലും 19 വർഷത്തിന് ശേഷം വീണ്ടും ഒന്നിക്കുന്നു. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര തുടങ്ങി വൻ താരനിര അണിനിരക്കുന്ന ചിത്രം അഞ്ച് രാജ്യങ്ങളിലായാണ് ചിത്രീകരിച്ചത്. സുഷിൻ ശ്യാം ആണ് സംഗീതം.

Also Read: ജീത്തു ജോസഫിന്റെ ‘വലതുവശത്തെ കള്ളൻ’; ടീസർ ജനുവരി 5ന്

5. കിംഗ്

പഠാൻ ശേഷം ഷാരൂഖ് ഖാനും സിദ്ധാർത്ഥ് ആനന്ദും ഒന്നിക്കുന്ന ആക്ഷൻ ചിത്രമാണിത്. ദീപിക പദുകോൺ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഷാരൂഖിന്റെ മകൾ സുഹാന ഖാൻ ഈ ചിത്രത്തിലൂടെ ബിഗ് സ്ക്രീനിൽ അരങ്ങേറുന്നു. അഭിഷേക് ബച്ചൻ, അനിൽ കപൂർ റാണി മുഖര്‍ജി, ജാക്കി ഷ്രോഫ്, അര്‍ഷാദ് വര്‍സി, അഭയ് വര്‍മ്മ തുടങ്ങി വമ്പൻ താരനിര ചിത്രത്തിനായി അണിനിരക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

6. ദ രാജ സാബ്

കൽക്കിക്ക് ശേഷം പ്രഭാസ് നായകനാകുന്ന ഹൊറർ-ഫാന്റസി ചിത്രം. മാരുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പ്രഭാസ് ഇരട്ട വേഷത്തിലാണ് എത്തുന്നത്. ജനുവരി ഒൻപതിന് റിലീസ് ചെയ്യുന്ന ചിത്രം ഒരു വലിയ വിഷ്വൽ ട്രീറ്റ് ആയിരിക്കും എന്നാണ് സൂചന. ബോക്സോഫീസ് വിപ്ലവം തീർത്ത കൽക്കി 2898 എഡിക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന ചിത്രം കൂടിയാണിത്. പ്രഭാസിന് പുറമെ സഞ്ജയ് ദത്ത്, ബൊമൻ ഇറാനി, സെറീന വഹാബ്, നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിക്കുന്നത്.

See also  “അഴിമതിക്കാരൻ, നാർസിസിസ്റ്റിക് പെരുമാറ്റം”; വിജയ്‌ക്കെതിരെ ആഞ്ഞടിച്ച് എഐഎഡിഎംകെ

7. ജയിലർ 2

രജനികാന്ത്-നെൽസൺ കൂട്ടുകെട്ടിന്റെ ജയിലർ രണ്ടാം ഭാഗം ഈ വർഷത്തെ പ്രധാന റിലീസുകളിൽ ഒന്നാണ്. മോഹൻലാൽ വീണ്ടും മാത്യു എന്ന കഥാപാത്രമായി എത്തുമെന്ന റിപ്പോർട്ടുകൾ ആരാധകരെ ആവേശത്തിലാക്കുന്നു. അനിരുദ്ധ് ആണ് സംഗീത സംവിധായകൻ. അനിരുദ്ധ് ആണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ഈ വർഷം പകുതിയോടെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

Also Read: 200 കോടി ബജറ്റ്, ഒടുവിൽ ട്രോൾപൂരം; ബാലയ്യയുടെ ‘അഖണ്ഡ 2’ ഒടിടിയിലേക്ക്!

8. അരസൻ

വെട്രിമാരൻ സംവിധാനം ചെയ്യുന്ന വട ചെന്നൈ പ്രീക്വൽ ആണ് അരസൻ. സിമ്പു നായകനാകുന്ന ചിത്രത്തിൽ വിജയ് സേതുപതിയും സായ് പല്ലവിയും പ്രധാന വേഷങ്ങളിൽ എത്തുന്നു. തമിഴ് അധോലോകത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം റിയലിസ്റ്റിക് ആഖ്യാനശൈലിയിലാണ് നിർമ്മിക്കുന്നത്. വടചെന്നൈ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകർക്ക് അരസൻ പ്രതീക്ഷ നൽകുന്ന ഒന്നാണ്. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപ്പുലി എസ് താണു ആണ് ചിത്രം നിർമ്മിക്കുന്നത്. വടക്കൻ ചെന്നൈയിലെ അധോലോക കഥയുമായി വെട്രിമാരൻ എത്തുമ്പോൾ തമിഴ് സിനിമയിലെ മറ്റൊരു ഫിലിം ഫ്രാഞ്ചൈസിക്ക് കൂടിയാണ് തുടക്കമാവുന്നത്.

ഇന്ത്യൻ സിനിമാ ലോകം പരീക്ഷണങ്ങളുടെയും വലിയ മാറ്റങ്ങളുടെയും പാതയിലാണ് എന്നതിന്റെ തെളിവാണ് ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ. ബിഗ് സ്‌ക്രീനിലെ താരസംഗമങ്ങളും പുതിയ സിനിമാറ്റിക് വേൾഡുകളുടെ പിറവിയും ഈ വർഷത്തെ സിനിമാ കാഴ്ചകൾക്ക് പുത്തൻ ഊർജ്ജം പകരും.

The post ബിഗ് ബജറ്റ് വിരുന്നൊരുക്കി ഇന്ത്യൻ സിനിമ; രാമായണ മുതൽ പേട്രിയറ്റ് വരെ, ഈ വർഷം കാത്തിരിക്കുന്ന വമ്പൻ ചിത്രങ്ങൾ! appeared first on Express Kerala.

Spread the love

New Report

Close