loader image
സദ്ദാമിനെ തൂക്കിലേറ്റി, ഇപ്പോൾ മഡുറോ ! ചാരക്കണ്ണുകൾ കൊത്തിവലിച്ച രാജ്യങ്ങളുടെ പട്ടിക, വെറി തീരാത്ത അമേരിക്കൻ വേട്ടപ്പട്ടികൾ…

സദ്ദാമിനെ തൂക്കിലേറ്റി, ഇപ്പോൾ മഡുറോ ! ചാരക്കണ്ണുകൾ കൊത്തിവലിച്ച രാജ്യങ്ങളുടെ പട്ടിക, വെറി തീരാത്ത അമേരിക്കൻ വേട്ടപ്പട്ടികൾ…

നിക്കോളാസ് മഡുറോയെ കിടപ്പറയിൽ നിന്ന് തട്ടിക്കൊണ്ടുപോയത് കേവലം ഒരു അറസ്റ്റല്ല, മറിച്ച് പതിറ്റാണ്ടുകളായി അമേരിക്ക തുടരുന്ന അധിനിവേശ രാഷ്ട്രീയത്തിന്റെ തുടർച്ചയാണ്. സദ്ദാമിനെയും ഗദ്ദാഫിയെയും ചെയ്തതുപോലെ, വിഭവങ്ങൾ കൊള്ളയടിക്കാൻ വേണ്ടി മെനഞ്ഞെടുത്ത ഈ ചോരപുരണ്ട തിരക്കഥയുടെ പിന്നാമ്പുറങ്ങൾ തിരയുമ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, സ്വന്തം സാമ്പത്തിക, രാഷ്ട്രീയ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി പ്രതിഷേധങ്ങൾ, പരസ്യമായ സൈനിക ഇടപെടലുകൾ തുടങ്ങിയ രഹസ്യ രീതികളിലൂടെ ഭരണമാറ്റ നയങ്ങൾ അമേരിക്ക സ്ഥിരമായി സ്വീകരിച്ചു പോന്നു. ഇത് ഏതെങ്കിലും ഒറ്റപ്പെട്ട സംഭവമല്ല; 1947 മുതൽ ഇത്തരം നൂറിലധികം പ്രവർത്തനങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നതായി പ്രശസ്ത പണ്ഡിതനായ ജെഫ്രി സാക്സ് കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. 21-ാം നൂറ്റാണ്ടിലെ ചില പ്രധാന ഉദാഹരണങ്ങൾ പരിശോധിച്ചാൽ അമേരിക്കയുടെ ഈ കൊള്ളയടിക്കൽ ശൈലി വ്യക്തമാകും.

saddhamhussain

9/11 ആക്രമണത്തിന് ശേഷം, അൽ-ഖ്വയ്ദയെ തകർക്കാനും ഒസാമ ബിൻ ലാദന് അഭയം നൽകിയതിന് താലിബാനെ പുറത്താക്കാനും അമേരിക്ക അഫ്ഗാനിസ്ഥാനിൽ നേരിട്ട് സൈനിക അധിനിവേശം നടത്തി. യുഎസും സഖ്യസേനയും ആഴ്ചകൾക്കുള്ളിൽ താലിബാനെ അട്ടിമറിച്ച് ഒരു പുതിയ സർക്കാർ അവിടെ സ്ഥാപിച്ചു. എന്നാൽ ഈ ഇടപെടൽ കൊണ്ട് എന്തുണ്ടായി? നീണ്ട 20 വർഷത്തെ ചോരപ്പുഴയ്ക്ക് ശേഷം 2021-ൽ അമേരിക്ക നാണംകെട്ട് പിൻവാങ്ങിയപ്പോൾ താലിബാൻ തന്നെ അവിടെ അധികാരത്തിൽ തിരിച്ചെത്തി. ഒരു രാജ്യത്തെ പൂർണ്ണമായി തകർത്ത് എറിഞ്ഞതിന് ശേഷമുള്ള ഈ മടക്കം അമേരിക്കയുടെ ഏറ്റവും വലിയ പരാജയമായിരുന്നു.

ഇറാഖിന്റെ കാര്യത്തിൽ ഈ ക്രൂരത മറ്റൊരു തലത്തിലായിരുന്നു. പ്രസിഡന്റ് സദ്ദാം ഹുസൈന്റെ കൈവശം കൂട്ടനശീകരണ ആയുധങ്ങൾ ഉണ്ടെന്ന വ്യാജാരോപണം ഉയർത്തിക്കൊണ്ടാണ് അമേരിക്ക അവിടെ ഒരു പൂർണ്ണമായ അധിനിവേശത്തിന് നേതൃത്വം നൽകിയത്. അമേരിക്കൻ സൈന്യം സദ്ദാമിന്റെ സർക്കാരിനെ അട്ടിമറിച്ച് രാജ്യം പിടിച്ചെടുത്തു. വിദേശ മണ്ണിൽ വെച്ച് സദ്ദാമിനെ പിടികൂടി, വിചാരണ എന്ന പേരിൽ വെറും നാടകം നടത്തി അദ്ദേഹത്തെ വധിച്ചു. ഈ ഇടപെടൽ ഇറാഖിനെ എന്നെന്നേക്കുമായി അസ്ഥിരപ്പെടുത്തുകയും ആ മേഖലയിലെ രാഷ്ട്രീയത്തെ തന്നെ ചോരയിൽ മുക്കുകയും ചെയ്തു. ഹെയ്തിയിലും സമാനമായ നീക്കമാണ് നാം കണ്ടത്. സായുധ കലാപത്തിനും രാഷ്ട്രീയ പ്രതിസദ്ധിക്കും ഇടയിൽ ഹെയ്തി പ്രസിഡന്റ് ജീൻ-ബെർട്രാൻഡ് അരിസ്റ്റൈഡിനെ പുറത്താക്കുന്നതിൽ അമേരിക്ക നേരിട്ട് പങ്കുവഹിച്ചു. അമേരിക്കയുടെ പങ്കാളിത്തത്തോടെ അരിസ്റ്റൈഡിനെ രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയി. ഈ നീക്കത്തെ അദ്ദേഹം പിന്നീട് “നിർബന്ധിത നീക്കം” അഥവാ കിഡ്നാപ്പിംഗ് എന്ന് വിശേഷിപ്പിച്ചു. അമേരിക്ക ബലപ്രയോഗം നിഷേധിച്ചെങ്കിലും ഇന്നും അതൊരു കറുത്ത അധ്യായമായി തുടരുകയാണ്.

See also  പാർട്ടിക്ക് പുറത്ത്! വി കുഞ്ഞികൃഷ്ണനെ പുറത്താക്കി

Also Read: മഡൂറോയെ ‘പൊക്കിയ’ അമേരിക്കയെ വെല്ലുവിളിച്ച് ഉത്തര കൊറിയ, വമ്പൻ മിസൈലുകൾ തൊടുത്ത് പ്രകോപനം, കിം എന്തിനും റെഡി !

ലിബിയയുടെ അവസ്ഥ ഇതിലും ഭീകരമാണ്. ആഭ്യന്തരയുദ്ധകാലത്ത് സിവിലിയന്മാരെ സംരക്ഷിക്കാനെന്ന യുഎന്നിന്റെ വ്യാജ നിർദ്ദേശപ്രകാരം അമേരിക്കയും നാറ്റോയും അവിടെ ഇടപെട്ടു. മുഅമ്മർ ഗദ്ദാഫിയോട് വിശ്വസ്തത പുലർത്തുന്ന സർക്കാർ സേനയെ നശിപ്പിക്കുന്നതിൽ അമേരിക്കൻ വ്യോമശക്തി നിർണായക പങ്കുവഹിച്ചു. പിന്നീട് വിമത ഗ്രൂപ്പുകൾ ഗദ്ദാഫിയെ അതിക്രൂരമായി പിടികൂടി കൊലപ്പെടുത്തി. നാല് പതിറ്റാണ്ട് നീണ്ടുനിന്ന അദ്ദേഹത്തിന്റെ ഭരണം അവസാനിപ്പിച്ചപ്പോൾ ലിബിയ ദീർഘകാല അസ്ഥിരതയിലേക്കും ഗോത്ര യുദ്ധങ്ങളിലേക്കും തള്ളപ്പെട്ടു. ഈജിപ്തിലും അമേരിക്ക കളിച്ച കളി മറ്റൊന്നായിരുന്നില്ല. അറബ് വസന്ത പ്രക്ഷോഭത്തിനിടെ ദീർഘകാല സഖ്യകക്ഷിയായിരുന്ന ഹോസ്നി മുബാറക്കിനുള്ള രാഷ്ട്രീയ പിന്തുണ അമേരിക്ക പിൻവലിച്ചു. അധികാര മാറ്റത്തിന് അമേരിക്ക പരസ്യമായി ആഹ്വാനം ചെയ്തു. ഒടുവിൽ 30 വർഷത്തെ ഭരണത്തിനുശേഷം മുബാറക് രാജിവച്ചതും അമേരിക്കൻ നയതന്ത്ര സമ്മർദ്ദത്തിന്റെ ഫലമായിരുന്നു.

ഈ ശൃംഖലയിലെ ഏറ്റവും പുതിയ കണ്ണിയാണ് വെനസ്വേല. 2026 ജനുവരി 3-ന് അർദ്ധരാത്രിയിൽ നടത്തിയ മിന്നൽ സൈനിക നടപടിയിലൂടെ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും അമേരിക്ക പിടികൂടി. മയക്കുമരുന്ന് കടത്തും മയക്കുമരുന്ന് ഭീകരതയും ആരോപിച്ച് അമേരിക്ക മഡുറോയെ അറസ്റ്റ് ചെയ്തപ്പോൾ, ഇത് ദശാബ്ദങ്ങൾക്കിടെ ലാറ്റിനമേരിക്കയിൽ അമേരിക്ക നടത്തുന്ന ഏറ്റവും നേരിട്ടുള്ളതും ക്രൂരവുമായ നടപടികളിലൊന്നായി മാറി. സമാധാനത്തിന്റെ മുഖംമൂടി അണിഞ്ഞ് കൊണ്ട് രാജ്യങ്ങളെ വെട്ടിപ്പിടിക്കുന്ന ഈ അമേരിക്കൻ രീതി ലോകത്തിന് തന്നെ ഭീഷണിയാവുകയാണ്.

See also  വിൻഡോസ് 11 ഉപയോക്താക്കൾക്ക് ആശ്വാസം! ഔട്ട്‌ലുക്ക് പിശകും സിസ്റ്റം ക്രാഷും മൈക്രോസോഫ്റ്റ് പരിഹരിച്ചു

Also Read: ട്രംപിനും കൂട്ടർക്കും പണികിട്ടും! ഏത് പ്രസിഡന്റും അഴിയെണ്ണും, അധികാരത്തിന്റെ കവചം തുളയും

അതെ, ചരിത്രം ആവർത്തിക്കപ്പെടുകയാണ്! സദ്ദാമിൽ നിന്ന് മഡുറോയിലേക്ക് എത്തുമ്പോൾ തോക്കുകളുടെയും മിസൈലുകളുടെയും സാങ്കേതികവിദ്യ മാറിയിട്ടുണ്ടാകാം, പക്ഷേ അമേരിക്കയുടെ ഈ വിഭവക്കൊള്ളയ്ക്കും ഭരണമാറ്റ ദാഹത്തിനും ഒരു മാറ്റവുമില്ല. ജനാധിപത്യം സംരക്ഷിക്കാനെന്ന പേരിൽ വരുന്നവർ യഥാർത്ഥത്തിൽ സംരക്ഷിക്കുന്നത് അവരുടെ സാമ്പത്തിക താല്പര്യങ്ങൾ മാത്രമാണ്. ഒരു പരമാധികാര രാജ്യത്തിന്റെ ഭരണാധികാരിയെ കിടപ്പറയിൽ നിന്ന് തട്ടിക്കൊണ്ടുപോകുന്ന ഈ ‘ലോകപോലീസ്’ ചമയലിന് വരാനിരിക്കുന്ന കാലം മറുപടി നൽകുക തന്നെ ചെയ്യും. സത്യം കയ്പ്പുള്ളതാണെങ്കിലും അത് വിളിച്ചുപറയാൻ ഞങ്ങൾക്ക് ഭയമില്ല….

The post സദ്ദാമിനെ തൂക്കിലേറ്റി, ഇപ്പോൾ മഡുറോ ! ചാരക്കണ്ണുകൾ കൊത്തിവലിച്ച രാജ്യങ്ങളുടെ പട്ടിക, വെറി തീരാത്ത അമേരിക്കൻ വേട്ടപ്പട്ടികൾ… appeared first on Express Kerala.

Spread the love

New Report

Close