loader image
മദ്യപാനത്തിനിടെ തർക്കം; കൊറിയൻ കാമുകനെ കുത്തിക്കൊന്ന് മണിപ്പൂർ യുവതി

മദ്യപാനത്തിനിടെ തർക്കം; കൊറിയൻ കാമുകനെ കുത്തിക്കൊന്ന് മണിപ്പൂർ യുവതി

നോയിഡ: നോയിഡയിൽ ദക്ഷിണ കൊറിയൻ സ്വദേശിയായ യുവാവിനെ ലിവിങ് ടുഗെദർ പങ്കാളി കുത്തിക്കൊന്നു. മൊബൈൽ കമ്പനി മാനേജരായ ഡക്ക് ഹീ യു ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ പങ്കാളിയായ മണിപ്പൂർ സ്വദേശി ലുഞ്ചീന പമായിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഡക്ക് ഹീ യുവും ലുഞ്ചീനയും ഏറെ നാളായി ഒരുമിച്ചായിരുന്നു താമസം.

ഗ്രേറ്റർ നോയിഡയിലെ ആഡംബര ഫ്ലാറ്റിലായിരുന്നു സംഭവം. ഒരുമിച്ച് മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിലുണ്ടായ രൂക്ഷമായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിനിടെ യുവതി കത്തിയെടുത്ത് ഡക്ക് ഹീയുടെ നെഞ്ചിൽ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ യുവതി തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് അവിടെയുണ്ടായിരുന്ന ലുഞ്ചീനയെ കസ്റ്റഡിയിലെടുത്തു.

Also Read: നൈജീരിയയിൽ തോക്കുധാരികളുടെ ക്രൂരത! 30 മരണം; കടകൾക്ക് തീയിട്ടു, നിരവധി പേരെ തട്ടിക്കൊണ്ടുപോയി

ഡക്ക് ഹീ തന്നെ പതിവായി മദ്യപിച്ച് ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് ലുഞ്ചീന പൊലീസിന് മൊഴി നൽകി. സംഭവദിവസവും മദ്യപിച്ചെത്തിയ ഇയാൾ തന്നെ ക്രൂരമായി മർദിച്ചെന്നും, പ്രതിരോധിക്കുന്നതിനിടെ പെട്ടെന്നുണ്ടായ പ്രകോപനത്തിൽ കുത്തുകയായിരുന്നു എന്നുമാണ് യുവതിയുടെ വാദം. യുവാവിനെ കൊല്ലണമെന്ന ഉദ്ദേശം തനിക്കുണ്ടായിരുന്നില്ലെന്നും യുവതി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

See also  ‘എബ്രഹാം ലിങ്കൺ’ കടലിൽ കിടക്കുന്നത് മീൻ പിടിക്കാനോ? അമേരിക്കൻ കണക്കുകൂട്ടലുകൾ കടലിൽ കലങ്ങും! പേർഷ്യൻ മടയിൽ പെട്ടാൽ ട്രംപിന്റെ കിളി പോവും

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. റിപ്പോർട്ട് ലഭിച്ചാലുടൻ മരണകാരണത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരുമെന്ന് പൊലീസ് അറിയിച്ചു. റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് നോളജ് പാർക്ക് പൊലീസ് അറിയിച്ചു.

The post മദ്യപാനത്തിനിടെ തർക്കം; കൊറിയൻ കാമുകനെ കുത്തിക്കൊന്ന് മണിപ്പൂർ യുവതി appeared first on Express Kerala.

Spread the love

New Report

Close