loader image
കാർ ഇടിച്ചതിനെച്ചൊല്ലി തർക്കം; കോന്നിയിൽ അയ്യപ്പഭക്തർക്ക് മർദ്ദനമേറ്റു

കാർ ഇടിച്ചതിനെച്ചൊല്ലി തർക്കം; കോന്നിയിൽ അയ്യപ്പഭക്തർക്ക് മർദ്ദനമേറ്റു

പത്തനംതിട്ട: കാർ അപകടത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ തമിഴ്‌നാട്ടിൽ നിന്നുള്ള അയ്യപ്പഭക്തർക്ക് മർദ്ദനമേറ്റു. തൂത്തുക്കുടി, തിരുനെൽവേലി സ്വദേശികളായ തീർത്ഥാടകർക്കാണ് പരിക്കേറ്റത്.

രാത്രി ഏഴുമണിയോടെയായിരുന്നു പത്തനംതിട്ട കോന്നി പൂവൻപാറയിൽ സംഭവം നടന്നത്. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു തീർത്ഥാടക സംഘം. ഇവർ സഞ്ചരിച്ചിരുന്ന കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിലിടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ സമീപത്തെ കടയിലെ ജീവനക്കാർ സ്ഥലത്തെത്തുകയും അപകടം ചോദ്യം ചെയ്യുകയും ചെയ്തു. തുടർന്നുണ്ടായ തർക്കത്തിനിടെ ജീവനക്കാർ തങ്ങളെ മർദ്ദിച്ചുവെന്നാണ് അയ്യപ്പഭക്തരുടെ പരാതി.

Also Read: മദ്യപാനത്തിനിടെ തർക്കം; കൊറിയൻ കാമുകനെ കുത്തിക്കൊന്ന് മണിപ്പൂർ യുവതി

ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മർദ്ദനമേറ്റ തീർത്ഥാടകർ കോന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ അയ്യപ്പഭക്തർ കോന്നി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

The post കാർ ഇടിച്ചതിനെച്ചൊല്ലി തർക്കം; കോന്നിയിൽ അയ്യപ്പഭക്തർക്ക് മർദ്ദനമേറ്റു appeared first on Express Kerala.

Spread the love
See also  നാടിനോടുള്ള സ്നേഹം നമ്പർ പ്ലേറ്റിൽ; കാനഡയിൽ തരംഗമായി രാജേഷിന്റെ ‘തൃശ്ശൂർ’ കാർ

New Report

Close