ഡാറ്റാസെന്ററുകളുടെ ചെലവ് കുറയ്ക്കാൻ റോബോട്ടുകളെ പരീക്ഷടിച്ച് മെറ്റ? മാനുഷിക ജോലികൾ റോബോട്ടുകൾ ഏറ്റെടുക്കുന്നു


ഡാറ്റാസെന്ററുകളുടെ പ്രവർത്തനച്ചെലവ് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ജോലികൾക്കായി റോബോട്ടുകളെ പരീക്ഷിച്ച് ഫെയ്‌സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ. കേബിളുകൾ പ്ലഗ് ചെയ്യുക, സെർവറുകൾ റീസെറ്റ് ചെയ്യുക തുടങ്ങിയ ശാരീരിക ജോലികൾക്കായി റോബോട്ടുകളെ ഉപയോഗിക്കുന്നതായാണ് ജീവനക്കാരെ ഉദ്ധരിച്ച് വയേർഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വാട്നി റോബോട്ടിക്സ്, കിനോവ എന്നീ കമ്പനികളുടെ റോബോട്ടുകളാണ് ഇതിനായി മെറ്റ പരീക്ഷിക്കുന്നത്. എഐ സാങ്കേതികവിദ്യയിലെ നിക്ഷേപം വർദ്ധിപ്പിച്ചതിനൊപ്പം ഡാറ്റാസെന്ററുകൾ വ്യാപിപ്പിക്കുമ്പോഴുള്ള ചെലവുകൾ പരമാവധി കുറയ്ക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
സെർവറുകളിലേക്കുള്ള വൈദ്യുതി പ്രവാഹം നിയന്ത്രിക്കാൻ കിനോവ ജെൻ 3 റോബോട്ടിക് ആം ഉപയോഗിച്ചും മെറ്റ പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. നെറ്റ്‌വർക്കിങ് കേബിളുകൾ കൃത്യമായി ബന്ധിപ്പിക്കുന്നതിനും മാക് മിനിയും മറ്റ് ഉപകരണങ്ങളും റീസ്റ്റാർട്ട് ചെയ്യാൻ പവർ ബട്ടൺ അമർത്തുന്നതിനുമുള്ള ലളിതമായ ഉപകരണങ്ങളും പരീക്ഷണഘട്ടത്തിലുണ്ട്. ഇതുകൂടാതെ സെർവർ റാക്കുകൾ മാറ്റുക, ഇൻവെന്ററികൾ ട്രാക്ക് ചെയ്യുക, കേബിളിങ് മെഷീനുകൾ ടെസ്റ്റ് ചെയ്യുക തുടങ്ങിയ വിവിധ അറ്റകുറ്റപ്പണികളും റോബോട്ടുകളെ വെച്ച് കമ്പനി പരിശോധിക്കുന്നുണ്ട്.
Also Read: ഐ.എസ്.ആർ.ഒയുടെ പുതിയ സെമി-ക്രയോജനിക് എൻജിൻ പരീക്ഷണം വിജയം; എൽ.വി.എം 3 റോക്കറ്റിന്റെ ശേഷി വർദ്ധിക്കും
അയോവയിലെ അൽറ്റൂണ, ഒഹായോയിലെ ന്യൂ അൽബാനി എന്നിവിടങ്ങളിലെ മെറ്റ ഡേറ്റാസെന്ററുകളിലാണ് ഈ പുതിയ റോബോട്ടിക് പരീക്ഷണങ്ങൾ പ്രധാനമായും നടക്കുന്നത്. ഈ ദൗത്യം വിജയകരമായാൽ ജീവനക്കാരുടെ ആവർത്തിച്ചുള്ള ജോലികളുടെ ഭാരം വലിയ തോതിൽ കുറയ്ക്കാൻ റോബോട്ടുകൾക്ക് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ചില ജീവനക്കാരുടെ 80 ശതമാനത്തോളം ജോലികൾ വരെ റോബോട്ടുകൾക്ക് ഏറ്റെടുക്കാൻ കഴിയുമെന്ന് ഒരു ജീവനക്കാരൻ വ്യക്തമാക്കുന്നു.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)
The post ഡാറ്റാസെന്ററുകളുടെ ചെലവ് കുറയ്ക്കാൻ റോബോട്ടുകളെ പരീക്ഷടിച്ച് മെറ്റ? മാനുഷിക ജോലികൾ റോബോട്ടുകൾ ഏറ്റെടുക്കുന്നു appeared first on Express Kerala.

