കൊച്ചി: കേരളത്തിൽ സ്വർണ്ണവില വീണ്ടും ചരിത്രപരമായ ഉയരത്തിലേക്ക്. ഇന്ന് പവന് 1,160 രൂപ വർധിച്ചതോടെയാണ് സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും ഒരു ലക്ഷം രൂപ എന്ന പരിധി പിന്നിട്ടത്.
ഇന്നത്തെ വിപണി നിലവാരം:
ഒരു പവൻ സ്വർണ്ണം: 1,00,760 രൂപ
ഒരു ഗ്രാം സ്വർണ്ണം: 12,595 രൂപ (ഇന്ന് വർധിച്ചത് 145 രൂപ)
ഏതാനും ദിവസങ്ങളായി സ്വർണ്ണവിലയിൽ പ്രകടമായ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസങ്ങളിൽ ലക്ഷത്തിന് താഴെ നിന്നിരുന്ന വിലയാണ് ഇപ്പോൾ വീണ്ടും റെക്കോർഡ് ഉയരത്തിലേക്ക് എത്തിയിരിക്കുന്നത്. ഡിസംബർ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപയാണ് സർവകാല റെക്കോർഡ്.
അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണ വിലയെ സ്വാധീനിക്കുന്നത്. വെനസ്വേലയിലെ അമേരിക്കൻ സൈനിക നടപടി അടക്കമുള്ള വിഷയങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ ആളുകൾ എത്തിയതാണ് വില ഉയരാൻ കാരണം.
The post സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും ഒരു ലക്ഷം കടന്നു; പവന് ഇന്ന് വർധിച്ചത് 1,160 രൂപ appeared first on Express Kerala.



