loader image
ഇവി ബാറ്ററികൾക്കും വരുന്നു ‘ആധാർ’; 21 അക്ക തിരിച്ചറിയൽ നമ്പർ നിർബന്ധമാക്കി കേന്ദ്ര സർക്കാർ

ഇവി ബാറ്ററികൾക്കും വരുന്നു ‘ആധാർ’; 21 അക്ക തിരിച്ചറിയൽ നമ്പർ നിർബന്ധമാക്കി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഇലക്ട്രിക് വാഹന ബാറ്ററികളുടെ സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനായി വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. ബാറ്ററികൾക്ക് ആധാറിന് സമാനമായ ഒരു അദ്വിതീയ തിരിച്ചറിയൽ നമ്പർ (Unique ID) ഏർപ്പെടുത്താനാണ് മന്ത്രാലയത്തിന്റെ തീരുമാനം.

ഓരോ ബാറ്ററി പായ്ക്കിനും 21 അക്കങ്ങളുള്ള ‘ബാറ്ററി പായ്ക്ക് ആധാർ നമ്പർ’ (BPAN) നിർബന്ധമാക്കും. ബാറ്ററി നിർമ്മാതാക്കളോ അല്ലെങ്കിൽ അവ ഇറക്കുമതി ചെയ്യുന്നവരോ ഓരോ യൂണിറ്റിലും ഈ തിരിച്ചറിയൽ നമ്പർ രേഖപ്പെടുത്തേണ്ടതുണ്ട്. ബാറ്ററികളുടെ ഗുണനിലവാരം നിരീക്ഷിക്കാനും, അപകടങ്ങൾ ഉണ്ടായാൽ അവയുടെ ഉറവിടം വേഗത്തിൽ കണ്ടെത്താനും ഈ സംവിധാനം സഹായിക്കും. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ‘ബാറ്ററി പായ്ക്ക് ആധാർ നമ്പർ’ (BPAN) കേവലം ഒരു തിരിച്ചറിയൽ നമ്പർ മാത്രമല്ല, മറിച്ച് ഒരു ബാറ്ററിയുടെ സമ്പൂർണ്ണ വിവരങ്ങൾ അടങ്ങിയ ഡിജിറ്റൽ രേഖയായിരിക്കും.

ബിപിഎഎന്നിന്റെ പ്രധാന ഗുണങ്ങൾ:

സമ്പൂർണ്ണ ട്രാക്കിംഗ്: ബാറ്ററിയുടെ നിർമ്മാണത്തിന് ഉപയോഗിച്ച അസംസ്‌കൃത വസ്തുക്കൾ ശേഖരിച്ചത് മുതൽ നിർമ്മാണം, ഉപയോഗം, പുനരുപയോഗം, നശിപ്പിക്കൽ വരെയുള്ള എല്ലാ ഘട്ടങ്ങളും ബിപിഎഎൻ വഴി നിരീക്ഷിക്കാം.

See also  ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞു, ഒടുവിൽ ചതിച്ചു; കോഴിക്കോട് യുവതിയെ കൊലപ്പെടുത്തിയ യുവാവ് പിടിയിൽ

Also Read: ഇന്ത്യൻ വാഹന വിപണിയിൽ റെക്കോർഡ് കുതിപ്പ്; 2025-ൽ വിറ്റത് 45.5 ലക്ഷം വാഹനങ്ങൾ! മാരുതി ഒന്നാമത്, ഹ്യുണ്ടായ് പിന്നോട്ട്

രണ്ടാം ജീവിതം (Second-life usage): ഇലക്ട്രിക് വാഹനങ്ങളിൽ ഉപയോഗിച്ച ശേഷം ബാറ്ററികൾ മറ്റ് ആവശ്യങ്ങൾക്കായി (ഉദാഹരണത്തിന് സോളാർ പവർ സ്റ്റോറേജ്) വീണ്ടും ഉപയോഗിക്കുമ്പോൾ ബിപിഎഎൻ വിവരങ്ങൾ വലിയ സഹായമാകും.

കാര്യക്ഷമമായ പുനരുപയോഗം: ബാറ്ററികൾ ശാസ്ത്രീയമായി നിർമ്മാർജ്ജനം ചെയ്യാനും അവയിലെ വിലയേറിയ ലോഹങ്ങൾ പുനരുപയോഗിക്കാനും ഈ സംവിധാനം നിർണ്ണായകമാകും.

നിയമപരമായ കൃത്യത: ബാറ്ററിയുടെ ഗുണനിലവാരവും നിയമപരമായ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഈ ഐഡി നമ്പർ സർക്കാരിനെ സഹായിക്കും.

The post ഇവി ബാറ്ററികൾക്കും വരുന്നു ‘ആധാർ’; 21 അക്ക തിരിച്ചറിയൽ നമ്പർ നിർബന്ധമാക്കി കേന്ദ്ര സർക്കാർ appeared first on Express Kerala.

Spread the love

New Report

Close