loader image
ഡ്രില്ലിങ്ങിനിടെ വാതകച്ചോർച്ച; ആന്ധ്രയിൽ ഒഎൻജിസി എണ്ണക്കിണറിൽ തീപ്പിടിത്തം

ഡ്രില്ലിങ്ങിനിടെ വാതകച്ചോർച്ച; ആന്ധ്രയിൽ ഒഎൻജിസി എണ്ണക്കിണറിൽ തീപ്പിടിത്തം

കാക്കിനട: ആന്ധ്രാപ്രദേശിലെ ഡോ. ബി.ആർ. അംബേദ്കർ കോനസീമ ജില്ലയിലുള്ള ഒഎൻജിസിയുടെ എണ്ണക്കിണറിൽ വൻ തീപ്പിടിത്തം. മോറി-5 ഗ്യാസ് കിണറിലെ പൈപ്പ്ലൈനിലുണ്ടായ വാതകച്ചോർച്ചയാണ് അപകടത്തിന് കാരണമായത്.

കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു പൈപ്പ്ലൈനിൽ തീപ്പിടിത്തമുണ്ടായത്. മാലിക്പുരം മണ്ഡലിലെ ഗ്യാസ് കിണറിലെ പൈപ്പ് ലൈനിൽ ഡീപ് ഇൻഡസ്ട്രീസ് കമ്പനി ഡ്രില്ലിങ് നടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പൈപ്പ് ലൈനിൽ വിള്ളലുണ്ടായതിനെത്തുടർന്ന് ക്രൂഡ് ഓയിൽ പുറത്തേക്ക് തെറിക്കുകയും തീപ്പിടിച്ച് സ്‌ഫോടനം നടക്കുകയുമായിരുന്നെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് അഗ്‌നിശമനസേനയുടെയും ഒഎൻജിസി വിദഗ്ധരുടെയും നേതൃത്വത്തിൽ ഊർജ്ജിതമായ രക്ഷാപ്രവർത്തനം തുടരുകയാണ്. വാതകച്ചോർച്ച നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു.

The post ഡ്രില്ലിങ്ങിനിടെ വാതകച്ചോർച്ച; ആന്ധ്രയിൽ ഒഎൻജിസി എണ്ണക്കിണറിൽ തീപ്പിടിത്തം appeared first on Express Kerala.

Spread the love
See also  മസ്തിഷ്ക ആരോഗ്യം നിലനിർത്താം; ന്യൂറോളജിസ്റ്റ് പിന്തുടരുന്ന 6 ആരോഗ്യശീലങ്ങൾ

New Report

Close