loader image
സീറ്റ് നിർണ്ണയം നടന്നിട്ടില്ല, ശിവൻകുട്ടി പറഞ്ഞത് ശരിയല്ല; വി.ഡി സതീശനെ പരിഹസിച്ച് എം.വി ഗോവിന്ദൻ

സീറ്റ് നിർണ്ണയം നടന്നിട്ടില്ല, ശിവൻകുട്ടി പറഞ്ഞത് ശരിയല്ല; വി.ഡി സതീശനെ പരിഹസിച്ച് എം.വി ഗോവിന്ദൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് ഉയർന്ന അഭ്യൂഹങ്ങൾ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. നേമത്ത് മത്സരിക്കാനില്ലെന്ന വി. ശിവൻകുട്ടിയുടെ പ്രസ്താവന ശരിയല്ലെന്നും പാർട്ടിയിൽ ഇതുവരെ സീറ്റ് നിർണ്ണയ ചർച്ചകൾ നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നേമത്ത് മത്സരിക്കാനില്ലെന്നോ ഉണ്ടെന്നോ പറയുന്നതിൽ കാര്യമില്ല. അത്തരമൊരു ചർച്ച പാർട്ടി വേദിയിൽ ഇതുവരെ നടന്നിട്ടില്ല എന്ന് എം വി ഗോവിന്ദൻ പറഞ്ഞു. തിരുവനന്തപുരം സീറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ചും തീരുമാനമായിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് 100 സീറ്റ് നേടുമെന്ന വി.ഡി സതീശന്റെ അവകാശവാദത്തെ ഗോവിന്ദൻ പരിഹസിച്ചു. സതീശൻ പണ്ട് പറഞ്ഞ ‘ബോംബ്’ പോലെ ഈ 100 സീറ്റ് അവകാശവാദവും പൊട്ടുമെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ഒരു വിസ്മയവും ഉണ്ടാക്കാൻ പോകുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ ആന്റണി രാജുവിനെതിരായ കേസ് പതിറ്റാണ്ടുകൾക്ക് മുൻപുള്ളതാണ്. അത് സർക്കാരിന് എന്ത് തിരിച്ചടിയുണ്ടാക്കാനാണെന്നും അദ്ദേഹം ചോദിച്ചു.

The post സീറ്റ് നിർണ്ണയം നടന്നിട്ടില്ല, ശിവൻകുട്ടി പറഞ്ഞത് ശരിയല്ല; വി.ഡി സതീശനെ പരിഹസിച്ച് എം.വി ഗോവിന്ദൻ appeared first on Express Kerala.

See also  ഐഫോണിലെ സ്പാം കോളുകൾക്ക് വിട: ഐഒഎസ് 26-ലെ പുതിയ സുരക്ഷാ ഫീച്ചറുകൾ ഇതാ
Spread the love

New Report

Close