
വാഷിങ്ടൻ: അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ വസതിക്ക് നേരെ അജ്ഞാതന്റെ ആക്രമണം. ഒഹായോയിലുള്ള അദ്ദേഹത്തിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അപകടസമയത്ത് വൈസ് പ്രസിഡന്റോ കുടുംബാംഗങ്ങളോ വീട്ടിലുണ്ടായിരുന്നോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയതായും അന്വേഷണം പുരോഗമിക്കുന്നതായും അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം നടന്നത്. ആക്രമണത്തിൽ വസതിയുടെ ജനൽപ്പാളികൾ തകർന്നു. ഇതിന്റെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിനിടെ പ്രദേശത്ത് വെടിയൊച്ച കേട്ടതായി റിപ്പോർട്ടുകളുണ്ട്. സംഭവത്തെക്കുറിച്ച് ജെ.ഡി. വാൻസോ അദ്ദേഹത്തിന്റെ ഓഫീസോ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. അമേരിക്ക രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ഊർജ്ജിതമാക്കി.
The post അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ വീടിന് നേരെ ആക്രമണം appeared first on Express Kerala.



