loader image
രണ്ടുദിവസമായി കാണാനില്ല, ഒടുവിൽ കിടപ്പുമുറിയിൽ കത്തിയ നിലയിൽ മൃതദേഹം

രണ്ടുദിവസമായി കാണാനില്ല, ഒടുവിൽ കിടപ്പുമുറിയിൽ കത്തിയ നിലയിൽ മൃതദേഹം

പാലക്കാട്: കല്ലടിക്കോട് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കല്ലടിക്കോട് സ്വദേശിനിയായ അലീമ (73) ആണ് മരിച്ചത്. വീടിനുള്ളിൽ ശരീരം കത്തിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണ് എന്നാണ് പ്രാഥമിക നിഗമനം. കിടപ്പുമുറിയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഒറ്റക്ക് താമസിക്കുന്ന ഇവരെ രണ്ടുദിവസമായി കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.

The post രണ്ടുദിവസമായി കാണാനില്ല, ഒടുവിൽ കിടപ്പുമുറിയിൽ കത്തിയ നിലയിൽ മൃതദേഹം appeared first on Express Kerala.

Spread the love
See also  തിരുവനന്തപുരം സെൻട്രൽ സീറ്റ് സി.എം.പി.ക്ക് നൽകരുത്; തലസ്ഥാനത്ത് പോസ്റ്റർ പ്രതിഷേധം

New Report

Close