അമേരിക്കൻ ആധിപത്യം അവസാനിക്കാനുള്ള സമയമായെന്ന് നിങ്ങൾ കരുതുന്നുണ്ടോ? അതെ 2026 ആകുമ്പോൾ, സാക്ഷാൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് മുന്നിലുള്ളത് വെറുമൊരു ഭീഷണിയല്ല, മറിച്ച് തന്റെ അധികാരഗർവ്വിനെ ചുട്ടുകരിക്കാൻ ശേഷിയുള്ള രണ്ട് മഹാശക്തികളാണ്. ‘ഇറാൻ അല്ലെങ്കിൽ ഉത്തര കൊറിയ’, ഇതിൽ 2026 ൽ ട്രംപിന്റെ അമേരിക്കയ്ക്ക് ഏറ്റവും വലിയ ഭീഷണി ആരാണ്?
ട്രംപിന് കണ്ണിനുനേരെ കാണാൻ ഇഷ്ടമില്ലാത്ത, ആരെയും കൂസാതെ ആയുധപ്പുരകൾ നിറയ്ക്കുന്ന കിം ജോങ് ഉന്നിന്റെ കമ്മ്യൂണിസ്റ്റ് കരുത്തോ, അതോ ചങ്കുറപ്പുള്ള പോരാളികളുടെ നാടായ ഇറാന്റെ പേർഷ്യൻ ആത്മവീര്യമോ? പരിശോധിക്കാം…
ആരെയും നോക്കാതെ, ആരുടെയും അനുവാദം ചോദിക്കാതെ തന്റെ രാജ്യം കെട്ടിപ്പടുക്കുന്ന കിം ജോങ് ഉന്നിന്റെ ഉത്തരകൊറിയ ഇന്ന് ട്രംപിന്റെ ഏറ്റവും വലിയ പേടിസ്വപ്നമാണ്. ആയുധപ്പുരകൾ നിറച്ച് അമേരിക്കയുടെ ഏത് ഭീഷണിയെയും നേരിടാൻ സജ്ജമാണ് ഈ രാജ്യം. 2025-ൽ സ്വന്തം ആണവായുധ ശേഖരം നവീകരിച്ച് പടുകൂറ്റൻ സൈനിക ശക്തിയായി മാറിയ കിം, 2026-ലേക്ക് കടക്കുമ്പോൾ മിസൈലുകളുടെയും ഷെല്ലുകളുടെയും ഉൽപ്പാദനം ഭീകരമായി വർദ്ധിപ്പിക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്.
അതായത് 2026-ന്റെ തുടക്കത്തിൽ തന്നെ അതിവേഗ ഹൈപ്പർസോണിക് മിസൈലുകൾ പരീക്ഷിച്ച് അവർ തങ്ങളുടെ നിലപാട് വ്യക്തമാക്കി കഴിഞ്ഞു. പരീക്ഷിച്ചവയെല്ലാം ലക്ഷ്യം കാണുന്ന മാരകമായ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈലുകളുമായാണ് ഉത്തരകൊറിയ 2026-നെ വരവേറ്റത്. അത്യാധുനിക ഇന്റർസെപ്ഷൻ സാങ്കേതികവിദ്യകളെപ്പോലും നോക്കുകുത്തിയാക്കി 900 കിലോമീറ്റർ പറന്നുചെന്ന് ലക്ഷ്യം തകർക്കുന്ന ഈ മിസൈലുകൾ അമേരിക്കയുടെ ഏത് പ്രതിരോധ കോട്ടയെയും ചാരമാക്കാൻ ശേഷിയുള്ളവയാണ്.
Also Read: ലോകത്തിലെ സമ്പന്ന രാജ്യം, കൊട്ടാരം, പൊന്ന്… എന്തൊക്കെ ഉണ്ടായിട്ടെന്താ! ഈ മുസ്ലിം രാജ്യത്ത് നദിയില്ല
ട്രംപ് പലപ്പോഴും കിമ്മിനെ പ്രീണിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഉപരോധങ്ങളിൽ ഇളവ് നൽകാമെന്നും ചർച്ചയാകാമെന്നും മോഹങ്ങൾ പങ്കുവെച്ചു. എന്നാൽ 2019-ലെ ഹനോയ് ചർച്ചയിലെ അമേരിക്കയുടെ ചതി തിരിച്ചറിഞ്ഞ ആ കമ്മ്യൂണിസ്റ്റ് രാജ്യം ഇന്ന് ആ കെണിയിൽ വീഴാൻ തയ്യാറല്ല. കിം ജോങ് ഉന്നിന്റെ കമ്മ്യൂണിസ്റ്റ് ഭരണകൂടം ഒരേസമയം ജാഗ്രതയിലും സൈനിക കരുത്തിലുമാണ് നിലപാടെടുക്കുന്നത്. ആയുധങ്ങൾ പ്രയോഗിക്കാൻ കിം മടിക്കില്ലെന്ന് ട്രംപിന് നന്നായി അറിയാം. അതുകൊണ്ടുതന്നെ കൊറിയൻ മുനമ്പിലെ ഓരോ അനക്കവും കിമ്മിന്റെ ഒരോ ഉത്തരവും അമേരിക്കയുടെ ഉറക്കം കെടുത്തുന്ന താക്കീതാണ്.
പേർഷ്യൻ സിംഹങ്ങളുടെ പോരാട്ടവീര്യം
മറുവശത്ത്, പോരാളികളുടെ മണ്ണായ ഇറാൻ അമേരിക്കയുടെ നെഞ്ചിലെ മറ്റൊരു മുള്ളായി മാറുകയാണ്. 2025 മധ്യത്തോടെ ഇറാന്റെ കൈവശമുള്ളത് 400 കിലോഗ്രാമിലധികം സമ്പുഷ്ടീകരിച്ച യുറേനിയമാണ്—കുറഞ്ഞത് പത്ത് ആണവായുധങ്ങൾ നിർമ്മിക്കാൻ ഇത് മതിയാകും. ഐആർജിസി (IRGC) പോരാളികൾ ബാഹ്യശക്തികളുടെ സഹായത്തോടെ നിർമ്മിച്ചെടുത്ത അത്യാധുനിക മിസൈലുകൾ അമേരിക്കയുടെ പസഫിക് മേഖലയിലെ താവളങ്ങളെ ഏതു നിമിഷവും ചാരമാക്കാൻ കെൽപ്പുള്ളതാണ്.
ട്രംപിന്റെ “പരമാവധി സമ്മർദ്ദം” എന്ന നയത്തെ, “പരമാവധി പ്രതിരോധം” കൊണ്ട് നേരിടുകയാണ് ഇറാൻ. മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സാന്നിധ്യം അവസാനിപ്പിക്കാതെ ഈ പോരാളികൾ പിന്മാറില്ലെന്ന് ഉറപ്പാണ്.
അമേരിക്കയുടെയും ഇസ്രയേലിന്റെയും മിസൈൽ പ്രതിരോധങ്ങളെ വെല്ലുവിളിച്ചുകൊണ്ട് IRGC (ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്) അത്യാധുനിക ആയുധങ്ങൾ നിർമ്മിച്ചു കൂട്ടുകയാണ്. വെറുമൊരു യുദ്ധമല്ല, മറിച്ച് “ശബ്ദത്തിലൂടെ പ്രതിരോധം” എന്ന അത്യാധുനിക തന്ത്രമാണ് അവർ പയറ്റുന്നത്.
കേവലം അതിർത്തികളിൽ മാത്രമല്ല, സൈബർ ലോകത്തും ഇറാൻ അമേരിക്കയ്ക്ക് തീരാഭീഷണിയാണ്. അമേരിക്കയുടെ നിർണ്ണായകമായ അടിസ്ഥാന സൗകര്യങ്ങളെ തകർക്കാൻ ശേഷിയുള്ള ഇറാന്റെ സൈബർ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ട്രംപിന്റെ ഇന്റലിജൻസ് ഏജൻസികൾ പെടാപ്പാട് പെടുകയാണ്.
Also Read: മരിച്ചവരെക്കുറിച്ച് മോശമായി സംസാരിക്കരുത്, പുരാതന ഗ്രന്ഥങ്ങൾ നൽകുന്ന മുന്നറിയിപ്പ്..!
ഭൂമിയിലെ സകല പ്രശ്നങ്ങളിലും ചെന്ന് ചൊറിഞ്ഞ് വ്രണമാക്കുന്ന അമേരിക്കൻ രീതിക്ക് ഇനി ആയുസ്സ് കുറവാണ്. 2026 അമേരിക്കയുടെ അന്ത്യത്തിന്റെ തുടക്കമാണോ എന്ന് ലോകം ഉറ്റുനോക്കുകയാണ്. ഒന്നെങ്കിൽ ട്രംപ് മുട്ടുമടക്കണം, അല്ലെങ്കിൽ ആഗോള യുദ്ധത്തിന്റെ തീജ്വാലയിൽ വെണ്ണീറാകാൻ തയ്യാറാകണം.
The post ‘ഇറാൻ അല്ലെങ്കിൽ ഉത്തര കൊറിയ’, 2026-ൽ അമേരിക്കയുടെ നെഞ്ചിൽ വീഴുന്ന ആദ്യത്തെ അമ്പ് ആരുടെയാവും? appeared first on Express Kerala.




