
യൂട്യൂബ് ലോകത്തെ രാജാവ് മിസ്റ്റർ ബീസ്റ്റും ക്രിക്കറ്റിലെ രാജാവ് വിരാട് കോഹ്‌ലിയും ഒരു ഫ്രെയിമിൽ വന്നാൽ എങ്ങനെയുണ്ടാകും? ആ സ്വപ്ന തുല്യമായ കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ജെയിംസ് സ്റ്റീഫൻ ഡൊണാൾഡ്സൺ എന്ന മിസ്റ്റർ ബീസ്റ്റ് കോഹ്‌ലിയെ തന്റെ വീഡിയോയിലേക്ക് ക്ഷണിച്ചത്. “ഹേയ് വിരാട് കോഹ്‌ലി, നിങ്ങൾ ഇത് കാണുന്നുണ്ടെങ്കിൽ എനിക്ക് നിങ്ങളോടൊപ്പം ഒരു വീഡിയോ ഷൂട്ട് ചെയ്യണമെന്നുണ്ട്,” അദ്ദേഹം പറഞ്ഞു. തന്റെ ഏറ്റവും വലിയ പ്രേക്ഷകർ ഇന്ത്യയിലാണെന്നും ഇന്ത്യയെ താൻ ഒരുപാട് സ്നേഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ 2025-ൽ എക്സ് പ്ലാറ്റ്‌ഫോമിലൂടെയും അദ്ദേഹം കോഹ്‌ലിയെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു.
നിലവിൽ തകർപ്പൻ ഫോമിലാണ് വിരാട് കോഹ്‌ലി. 2025-ൽ ഇന്ത്യയുടെ ടോപ് സ്കോററായ അദ്ദേഹം ദക്ഷിണാഫ്രിക്കൻ പരമ്പരയിലും വിജയ് ഹസാരെ ട്രോഫിയിലും സെഞ്ചുറികൾ നേടിയിരുന്നു. ലിസ്റ്റ് എ ക്രിക്കറ്റിൽ സച്ചിൻ ടെണ്ടുൽക്കറെ മറികടന്ന് അതിവേഗം 16,000 റൺസ് തികയ്ക്കുന്ന താരമെന്ന നേട്ടം കോഹ്‌ലി സ്വന്തമാക്കി കഴിഞ്ഞു. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്ക് കോഹ്‌ലി തയ്യാറെടുക്കുമ്പോൾ, ഈ വമ്പൻ കൊളാബൊറേഷൻ നടക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.
The post വിരാട് കോഹ്‌ലിയെ തേടി മിസ്റ്റർ ബീസ്റ്റ്; ഇന്റർനെറ്റിനെ പിടിച്ചുലയ്ക്കാൻ വമ്പൻ കൊളാബൊറേഷൻ വരുന്നു! appeared first on Express Kerala.



