loader image
പത്താം ക്ലാസ്സുകാർക്ക് ഇനി ‘റോബോട്ടിക്സ്’ കാലം; എസ്എസ്എൽസി പരീക്ഷയ്ക്ക് മുന്നോടിയായി കൈറ്റിന്റെ വമ്പൻ പരിശീലനം!

പത്താം ക്ലാസ്സുകാർക്ക് ഇനി ‘റോബോട്ടിക്സ്’ കാലം; എസ്എസ്എൽസി പരീക്ഷയ്ക്ക് മുന്നോടിയായി കൈറ്റിന്റെ വമ്പൻ പരിശീലനം!

എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി പുത്തൻ സാങ്കേതിക വിദ്യയിൽ പരിശീലനവുമായി കൈറ്റ്. റോബോട്ടിക്സ് പാഠഭാഗങ്ങൾ പ്രായോഗികമായി പഠിപ്പിക്കുന്നതിനായി സ്കൂളുകളിൽ പ്രത്യേക ശില്പശാലകൾ ഒരുങ്ങുന്നു. ആദ്യ സെഷനിൽ റോബോട്ടിക്സിന്റെ പ്രാധാന്യം, സെൻസറുകൾ (Input), മൈക്രോകൺട്രോളറുകൾ (Processor), ആക്ചുവേറ്ററുകൾ (Output) എന്നിവയെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകും.

കൈറ്റ് സ്കൂളുകൾക്ക് നൽകിയ റോബോട്ടിക് കിറ്റിലെ ആർഡിനോ ബോർഡ്, ബ്രെഡ്ബോർഡ്, എൽഇഡി തുടങ്ങിയവ വിദ്യാർത്ഥികൾക്ക് നേരിട്ട് പരിചയപ്പെടാം. പിക്റ്റോബ്ലോക്സ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ബ്ലോക്ക് കോഡിംഗിലൂടെ എൽഇഡി ബ്ലിങ്ക് ചെയ്യിക്കാനും ബസ്സറുകൾ പ്രവർത്തിപ്പിക്കാനും കുട്ടികളെ പഠിപ്പിക്കും. പരിശീലനത്തിന്റെ ഭാഗമായി ഐ.ആർ സെൻസറുകളും സെർവോ മോട്ടോറും ഉപയോഗിച്ച് ‘ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ’ വിദ്യാർത്ഥികൾ സ്വയം നിർമ്മിക്കും. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെയും മെന്റർമാരുടെയും നേതൃത്വത്തിലാണ് ശില്പശാലകൾ.

Also Read: അധ്യാപകർ ശ്രദ്ധിക്കുക! ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളിൽ നിയമനം

ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ ഇല്ലാത്ത വിദ്യാലയങ്ങൾക്ക് സമീപത്തെ സ്കൂളുകളുടെ സഹായം ഉറപ്പാക്കുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു. ഭാവിയിലെ തൊഴിൽ സാധ്യതകൾ മുൻനിർത്തി പത്താം ക്ലാസ്സിലെ മുഴുവൻ കുട്ടികളെയും ഹൈടെക് ലാബുകൾ വഴി ഈ നൂതന സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ളവരാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

See also  ശബരിമല സ്വർണ്ണക്കൊള്ള കേസ്; പി എസ് പ്രശാന്തിന്റെ മൊഴി എടുത്തു

The post പത്താം ക്ലാസ്സുകാർക്ക് ഇനി ‘റോബോട്ടിക്സ്’ കാലം; എസ്എസ്എൽസി പരീക്ഷയ്ക്ക് മുന്നോടിയായി കൈറ്റിന്റെ വമ്പൻ പരിശീലനം! appeared first on Express Kerala.

Spread the love

New Report

Close