loader image
അണ്ടർ-15 വനിതാ ഏകദിനത്തിൽ കേരളത്തിന് ആദ്യ തോൽവി; ഛത്തീസ്ഗഢിന് 6 വിക്കറ്റ് വിജയം

അണ്ടർ-15 വനിതാ ഏകദിനത്തിൽ കേരളത്തിന് ആദ്യ തോൽവി; ഛത്തീസ്ഗഢിന് 6 വിക്കറ്റ് വിജയം

അണ്ടർ-15 വനിതാ ഏകദിന ടൂർണമെന്റിൽ കേരളത്തിന് സീസണിലെ ആദ്യ തോൽവി. ആവേശം നിറഞ്ഞ പോരാട്ടത്തിൽ ഛത്തീസ്ഗഢ് ആറ് വിക്കറ്റിനാണ് കേരളത്തെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം ഉയർത്തിയ 114 റൺസ് വിജയലക്ഷ്യം 21.4 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ഛത്തീസ്ഗഢ് മറികടന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് തുടക്കം മുതലേ വിക്കറ്റുകൾ നഷ്ടമായത് തിരിച്ചടിയായി. ക്യാപ്റ്റൻ ഇവാന ഷാനി (38 റൺസ്), ലെക്ഷിദ ജയൻ (26 റൺസ്) എന്നിവർ നടത്തിയ പോരാട്ടമാണ് കേരളത്തെ നൂറ് കടത്തിയത്. ഇവരുവരും ചേർന്ന് നാലാം വിക്കറ്റിൽ 54 റൺസ് കൂട്ടിച്ചേർത്തു. ഓപ്പണർ വൈഗ അഖിലേഷ് 11 റൺസെടുത്തു. നിശ്ചിത 35 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 113 റൺസെടുക്കാനേ കേരളത്തിന് സാധിച്ചുള്ളൂ. ഛത്തീസ്ഗഢിനായി പലക് സിങ് രണ്ട് വിക്കറ്റ് വീഴ്ത്തി.

Also Read: വിരാട് കോഹ്‌ലിയെ തേടി മിസ്റ്റർ ബീസ്റ്റ്; ഇന്റർനെറ്റിനെ പിടിച്ചുലയ്ക്കാൻ വമ്പൻ കൊളാബൊറേഷൻ വരുന്നു!

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഛത്തീസ്ഗഢിന് ക്യാപ്റ്റൻ യതി ശർമ്മയുടെ വെടിക്കെട്ട് ഇന്നിങ്സ് വിജയം അനായാസമാക്കി. 60 പന്തുകളിൽ നിന്നും 13 ബൗണ്ടറികളടക്കം 78 റൺസുമായി യതി പുറത്താകാതെ നിന്നു. ഓപ്പണിങ് വിക്കറ്റിൽ യതിയും ഗീത് ദഹരിയയും (21) ചേർന്ന് 68 റൺസ് അടിച്ചുകൂട്ടി. കേരളത്തിനായി ആര്യനന്ദ രണ്ട് വിക്കറ്റും ആദ്യ ജിനു, ലെക്ഷിദ ജയൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

See also  പ്രണയപ്പക! യുവതിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി പുഴയിലെറിഞ്ഞു; കാമുകൻ അറസ്റ്റിൽ

The post അണ്ടർ-15 വനിതാ ഏകദിനത്തിൽ കേരളത്തിന് ആദ്യ തോൽവി; ഛത്തീസ്ഗഢിന് 6 വിക്കറ്റ് വിജയം appeared first on Express Kerala.

Spread the love

New Report

Close