loader image
രാഹുലിനൊപ്പമുള്ള ചിത്രം വളച്ചൊടിച്ചു; ‘പ്രീതി ഗാന്ധി നാരീശക്തിയെക്കുറിച്ച് ഓർക്കണം’, തുറന്നടിച്ച് നടി പൂനം കൗർ

രാഹുലിനൊപ്പമുള്ള ചിത്രം വളച്ചൊടിച്ചു; ‘പ്രീതി ഗാന്ധി നാരീശക്തിയെക്കുറിച്ച് ഓർക്കണം’, തുറന്നടിച്ച് നടി പൂനം കൗർ

ഭാരത് ജോഡോ യാത്രയുടെ തെലങ്കാന പര്യടനത്തിനിടെ രാഹുൽ ഗാന്ധിയും നടി പൂനം കൗറും കൈകോർത്ത് നടക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഈ ചിത്രത്തെ മോശം രീതിയിൽ വ്യാഖ്യാനിച്ച ബിജെപി നേതാവ് പ്രീതി ഗാന്ധിക്ക് മറുപടിയുമായി നടി തന്നെ നേരിട്ട് രംഗത്തെത്തി. ‘ഞാൻ തെന്നി വീഴാൻ പോയപ്പോൾ അദ്ദേഹം എന്റെ കൈപിടിച്ച് എന്നെ സഹായിച്ചതാണ്. ആ സ്‌നേഹവും കരുതലും ബഹുമാനിക്കപ്പെടേണ്ടതാണ്. പ്രധാനമന്ത്രി നാരീശക്തിയെ കുറിച്ച് പറയുന്നത് ബിജെപി നേതാവ് ഓർക്കുന്നത് നല്ലതാണ്’ എന്ന് പൂനം കൗർ പറഞ്ഞു.

ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധി പൂനം കൗറിന്റെ കൈപിടിച്ച് നടക്കുന്ന ചിത്രം, ‘രാഹുൽ ഗാന്ധി തന്റെ മുത്തച്ഛന്റെ പാത പിന്തുടരുകയാണ്’ എന്ന പരിഹാസത്തോടെ ബിജെപി നേതാവ് പ്രീതി ഗാന്ധി എക്‌സിൽ പങ്കുവെച്ചിരുന്നു. ഇതോടെയാണ് ചിത്രം സോഷ്യൽ മീഡിയയിൽ വിവാദമായി മാറിയത്. ബിജെപിയുടെ ഈ നടപടി സ്ത്രീവിരുദ്ധമാണെന്നും രാഷ്ട്രീയമായി നേരിടാൻ കഴിയാത്തപ്പോൾ ഇത്തരം തരംതാഴ്ന്ന ആരോപണങ്ങളുമായി വരുന്നത് ബിജെപിയുടെ സ്വഭാവമാണെന്നും കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി. പ്രിയങ്ക ചതുർവേദി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളും ബിജെപിക്കെതിരെ രംഗത്തുവന്നു.

See also  ഹൂതികളും റീ ലോഡഡ്, ഇറാനെ തൊട്ടാൽ ‘പൊട്ടിക്കും’

The post രാഹുലിനൊപ്പമുള്ള ചിത്രം വളച്ചൊടിച്ചു; ‘പ്രീതി ഗാന്ധി നാരീശക്തിയെക്കുറിച്ച് ഓർക്കണം’, തുറന്നടിച്ച് നടി പൂനം കൗർ appeared first on Express Kerala.

Spread the love

New Report

Close