loader image
കൊച്ചി വീണ്ടും ആവേശക്കടലാകും; കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങൾ പ്രഖ്യാപിച്ചു

കൊച്ചി വീണ്ടും ആവേശക്കടലാകും; കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങൾ പ്രഖ്യാപിച്ചു

ഫുട്‌ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ രണ്ടാം പാദ മത്സരക്രമം കേന്ദ്ര കായിക മന്ത്രാലയത്തിന്റെയും സംഘാടകരുടെയും തീരുമാനപ്രകാരം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫെബ്രുവരി മാസം 14ാം തീയതി ഐഎസ്എൽ സീസൺ ആരംഭിക്കുമെന്ന് കേന്ദ്ര കായിക മന്ത്രി മൻസൂഖ് മാണ്ഡവ്യ പറഞ്ഞു. ഐ.എസ്.എൽ കലണ്ടറിനെച്ചൊല്ലിയുള്ള അനിശ്ചിതത്വങ്ങൾക്കാണ് ഇതോടെ പരിഹാരമായത്.

ലീഗ് ഘട്ടത്തിലെ ബാക്കിയുള്ള മത്സരങ്ങളുടെ തീയതികളും വേദികളും സമയവും ഉൾപ്പെടുത്തിയുള്ള പൂർണ്ണമായ ഷെഡ്യൂളാണ് പുറത്തുവിട്ടിരിക്കുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങൾക്കായുള്ള കാത്തിരിപ്പിലായിരുന്ന കേരളത്തിലെ ആരാധകർക്ക് പുതിയ ഷെഡ്യൂൾ വലിയ ആവേശമാണ് നൽകുന്നത്. കൊച്ചിയിലെ കലൂർ സ്റ്റേഡിയം വരും മാസങ്ങളിൽ വീണ്ടും മഞ്ഞക്കടലായി മാറും. ഇന്ത്യൻ ഫുട്‌ബോളിന്റെ വളർച്ചയ്ക്കും ക്ലബ്ബുകളുടെ സൗകര്യത്തിനുമായി കൃത്യമായ പ്ലാനിംഗോടെയാണ് ഷെഡ്യൂൾ തയ്യാറാക്കിയിരിക്കുന്നതെന്ന് കേന്ദ്ര കായിക മന്ത്രി വ്യക്തമാക്കി. 91 മത്സരങ്ങളായിരിക്കും ഈ സീസണിൽ ഉണ്ടായിരിക്കുക. ഹോം, എവേ അടിസ്ഥാനത്തിൽ തന്നെയാകും മത്സരങ്ങൾ നടക്കുകയെന്നാണ് പ്രഖ്യാപനം. എന്നാൽ ഐ ലീഗ് മത്സരങ്ങളുടെ എണ്ണം ഈ സീസണിൽ വെട്ടിക്കുറച്ചിട്ടുണ്ട്.

See also  പാക് പ്രധാനമന്ത്രിയുടെ പേര് മാറിപ്പോയി! പി.സി.ബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വിക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ മഴ

The post കൊച്ചി വീണ്ടും ആവേശക്കടലാകും; കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങൾ പ്രഖ്യാപിച്ചു appeared first on Express Kerala.

Spread the love

New Report

Close