loader image
ഉത്സവത്തിനിടെ വയനാട് പുല്‍പ്പള്ളില്‍ ആന ഇടഞ്ഞു..! രണ്ട് പാപ്പാന്മാര്‍ക്ക് പരിക്ക്

ഉത്സവത്തിനിടെ വയനാട് പുല്‍പ്പള്ളില്‍ ആന ഇടഞ്ഞു..! രണ്ട് പാപ്പാന്മാര്‍ക്ക് പരിക്ക്

വയനാട്: വയനാട് പുല്‍പ്പള്ളില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു. രണ്ട് പാപ്പാന്മാര്‍ക്ക് പരിക്കേറ്റു. പുൽപ്പള്ളി സീതാദേവി ക്ഷേത്ര പട്ടണ പ്രദക്ഷിണത്തിന് ശേഷം ക്ഷേത്രവളപ്പിൽ വെച്ചാണ് ആന ഇടഞ്ഞത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. കൊല്ലത്ത് നിന്ന് കൊണ്ടുവന്ന ശിവന്‍ എന്ന ആനയാണ് ഉത്സവത്തിനിടെ ഇടഞ്ഞത്. പാപ്പാൻമാരായ ഉണ്ണി, രാഹുൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ആനയെ തളച്ചു.

The post ഉത്സവത്തിനിടെ വയനാട് പുല്‍പ്പള്ളില്‍ ആന ഇടഞ്ഞു..! രണ്ട് പാപ്പാന്മാര്‍ക്ക് പരിക്ക് appeared first on Express Kerala.

Spread the love
See also  എന്താണ് ബ്ലൂ ആധാർ? നിങ്ങളുടെ കുട്ടിക്ക് ഇത് എടുത്തോ? അറിയേണ്ടതെല്ലാം

New Report

Close