loader image
ഐഎസ്എൽ ഫെബ്രുവരി 14-ന് തുടങ്ങും; പ്രധാനമന്ത്രിയുടെ ഇടപെടൽ നിർണ്ണായകമായി, കൊച്ചിയിലും മത്സരങ്ങൾ

ഐഎസ്എൽ ഫെബ്രുവരി 14-ന് തുടങ്ങും; പ്രധാനമന്ത്രിയുടെ ഇടപെടൽ നിർണ്ണായകമായി, കൊച്ചിയിലും മത്സരങ്ങൾ

മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും തർക്കങ്ങൾക്കുമൊടുവിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) പുതിയ സീസൺ ഫെബ്രുവരി 14-ന് ആരംഭിക്കുമെന്ന് കേന്ദ്ര കായിക മന്ത്രാലയം പ്രഖ്യാപിച്ചു. ഐഎസ്എല്ലിലെ 14 ടീമുകളും ടൂർണമെന്റിൽ പങ്കെടുക്കുമെന്ന് കേന്ദ്ര കായിക മന്ത്രി സ്ഥിരീകരിച്ചു. ആകെ 91 മത്സരങ്ങളാണ് ഈ സീസണിൽ ഉണ്ടാവുക. നേരത്തെ ടൂർണമെന്റ് ഗോവയിൽ മാത്രമായി നടത്താനായിരുന്നു അധികൃതർ ആലോചിച്ചിരുന്നതെങ്കിലും, പുതിയ തീരുമാനപ്രകാരം വിവിധ ടീമുകളുടെ ഹോം ഗ്രൗണ്ടുകളിലും മത്സരങ്ങൾ നടക്കും. ഇതനുസരിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾക്ക് കൊച്ചി വേദിയാകുമെന്നത് ആരാധകർക്ക് വലിയ ആവേശമാണ് പകരുന്നത്.

Also Read: കൊച്ചി വീണ്ടും ആവേശക്കടലാകും; കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങൾ പ്രഖ്യാപിച്ചു

കായികതാരങ്ങൾക്ക് മത്സരങ്ങൾ നഷ്ടമാകരുത് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കർശന നിർദ്ദേശമാണ് ലീഗ് പുനരാരംഭിക്കുന്നതിൽ നിർണ്ണായകമായത്. ഐഎസ്എൽ അനിശ്ചിതമായി നീളുന്നത് ഇന്ത്യൻ ഫുട്ബോളിനും താരങ്ങൾക്കും വലിയ തിരിച്ചടിയാകുമെന്ന് വിലയിരുത്തിയ പ്രധാനമന്ത്രി, ടൂർണമെന്റ് വേഗത്തിൽ നടത്താൻ ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ ഭാഗമായി ലീഗ് നടത്തിപ്പിനായി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) 14 കോടി രൂപ അനുവദിക്കും. ക്ലബ്ബുകളുടെ സാമ്പത്തിക പ്രതിസന്ധിയും മറ്റ് തർക്കങ്ങളും പിന്നീട് പരിഗണിക്കാമെന്ന നിലപാടിലാണ് കായിക മന്ത്രാലയം ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.

See also  അബുദബിയിൽ ഇ-സ്കൂട്ടറുകൾക്കും ബൈക്കുകൾക്കും കർശന നിയന്ത്രണം

കളിക്കാൻ സന്നദ്ധരായ ടീമുകളെ മാത്രം ഉൾപ്പെടുത്തി ലീഗ് മുന്നോട്ട് കൊണ്ടുപോകുമെന്ന കേന്ദ്ര സർക്കാരിന്റെ കർശന നിലപാടിന് മുന്നിൽ ഒടുവിൽ ക്ലബ്ബുകൾ വഴങ്ങുകയായിരുന്നു. ‘രണ്ടിലൊന്ന് അറിയണം’ എന്ന സർക്കാർ നിലപാടിൽ മറ്റ് ഉപാധികൾ മുന്നോട്ട് വെക്കാൻ ക്ലബ്ബുകൾക്ക് സാധിച്ചില്ലെന്നാണ് വിവരം. മറ്റ് സാങ്കേതിക കാര്യങ്ങൾ കേൾക്കാൻ തയ്യാറാകാതെ ടൂർണമെന്റ് നടത്തുക എന്ന ലക്ഷ്യത്തിൽ മന്ത്രി ഉറച്ചുനിന്നതോടെ ക്ലബ്ബ് വൃത്തങ്ങളും വഴങ്ങി. ടൂർണമെന്റിന്റെ ഔദ്യോഗിക മത്സരക്രമം അധികൃതർ ഉടൻ തന്നെ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

The post ഐഎസ്എൽ ഫെബ്രുവരി 14-ന് തുടങ്ങും; പ്രധാനമന്ത്രിയുടെ ഇടപെടൽ നിർണ്ണായകമായി, കൊച്ചിയിലും മത്സരങ്ങൾ appeared first on Express Kerala.

Spread the love

New Report

Close