loader image
കാലിടറി, കൈവിറച്ച് ട്രംപ്..!’ഇടക്കാല തിരഞ്ഞെടുപ്പിൽ ജയിച്ചില്ലെങ്കിൽ ഇംപീച്ച്‌മെന്റ് നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്

കാലിടറി, കൈവിറച്ച് ട്രംപ്..!’ഇടക്കാല തിരഞ്ഞെടുപ്പിൽ ജയിച്ചില്ലെങ്കിൽ ഇംപീച്ച്‌മെന്റ് നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്

2026 ലെ ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി വിജയിച്ചില്ലെങ്കിൽ ഡെമോക്രാറ്റുകൾ തന്നെ ഇംപീച്ച് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വാഷിങ്ടണിൽ നടന്ന റിപ്പബ്ലിക്കൻ എംപിമാരുടെ യോഗത്തിലാണ് അദ്ദേഹം ഈ ആശങ്ക പങ്കുവെച്ചത്. തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടാൽ ഉണ്ടാകാനിടയുള്ള രാഷ്ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ച് പാർട്ടി അംഗങ്ങൾക്ക് അദ്ദേഹം കർശന മുന്നറിയിപ്പ് നൽക്കുകയും ചെയ്തു.

അമേരിക്ക പ്രതിനിധി സഭയിൽ നിലവിലുള്ള നേരിയ ഭൂരിപക്ഷം നിലനിർത്താൻ പാർട്ടിയിലെ ഭിന്നതകൾ മാറ്റിവെച്ച് നയങ്ങൾ പ്രചരിപ്പിക്കാൻ അദ്ദേഹം എംപിമാരോട് ആഹ്വാനം ചെയ്തു. ഈ വർഷം നവംബറിലാണ് അമേരിക്കയിൽ നിർണ്ണായകമായ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കുന്നത്. അമേരിക്ക ജനപ്രതിനിധിസഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ 100-ൽ മൂന്നിലൊന്ന് സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ്. തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ ഭൂരിപക്ഷം നേടിയാൽ ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നടപടികൾ ആരംഭിക്കാൻ അവർക്ക് സാധിക്കും.
നിയമനിർമ്മാണങ്ങളിൽ നിർണ്ണായക സ്വാധീനമുള്ള അമേരിക്ക കോൺഗ്രസിൽ ഡെമോക്രാറ്റുകൾക്ക് മേൽക്കൈ ലഭിക്കുന്നത് ട്രംപിന്റെ നയതന്ത്ര നീക്കങ്ങളെ പ്രതിസന്ധിയിലാക്കും.

Also Read: ഈ ദ്വീപിൽ സ്ത്രീകൾക്ക് മാത്രമായി കർശനമായ ഒരു നയമുണ്ട് – പുരുഷന്മാർ അടുത്തേക്ക് വരാൻ പോലും ധൈര്യപ്പെടുന്നില്ല!

See also  സിഗ്നലുകൾ ഓഫാക്കി ഇരുട്ടിലേക്ക് നീങ്ങീ അമേരിക്ക? നിഴലായി പിന്തുടർന്ന് ഇറാൻ; കടലിലെ ഒളിച്ചുകളിക്ക് പിന്നിലെ സത്യാവസ്ഥ…

വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പിടികൂടിയതടക്കമുള്ള വിവാദ വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഡെമോക്രാറ്റുകൾ ഇതിനോടകം തന്നെ ഇംപീച്ച്‌മെന്റ് ആവശ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. ട്രംപിനെതിരെയുള്ള നടപടികൾ അടിയന്തരമായി പരിഗണിക്കണമെന്ന് മേരിലാൻഡിൽ നിന്നുള്ള ഡെമോക്രാറ്റിക് അംഗം ഏപ്രിൽ മക്ലൈൻ ഡെലാനി കഴിഞ്ഞ ദിവസം കോക്കസിനോട് ആവശ്യപ്പെടുകയും ചെയ്തു. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാലും ട്രംപിന് പ്രസിഡന്റ് സ്ഥാനം ഉടനടി നഷ്ടമാകില്ല. എന്നാൽ, കോൺഗ്രസിൽ ഡെമോക്രാറ്റുകൾ മേൽക്കൈ നേടുന്നത് ട്രംപിന്റെ വിപുലമായ ഭരണപരിഷ്‌കാരങ്ങൾക്കും നിയമനിർമ്മാണങ്ങൾക്കും വലിയ തിരിച്ചടിയാകും

The post കാലിടറി, കൈവിറച്ച് ട്രംപ്..!’ഇടക്കാല തിരഞ്ഞെടുപ്പിൽ ജയിച്ചില്ലെങ്കിൽ ഇംപീച്ച്‌മെന്റ് നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് appeared first on Express Kerala.

Spread the love

New Report

Close