loader image
ഐക്യൂ 15 അൾട്രാ ഉടനെത്തും; ആകാംക്ഷയോടെ ഗെയിമിംഗ് ലോകം

ഐക്യൂ 15 അൾട്രാ ഉടനെത്തും; ആകാംക്ഷയോടെ ഗെയിമിംഗ് ലോകം

പെർഫോമൻസ് കൊണ്ട് വിപണി കീഴടക്കിയ ഐക്യൂവിന്റെ പുതിയ ഫ്‌ലാഗ്ഷിപ്പ് ഫോൺ ‘ഐക്യൂ 15 അൾട്രാ’ ഫെബ്രുവരി പകുതിയോടെ ചൈനയിൽ പുറത്തിറങ്ങും. ഒരു അൾട്രാ-പെർഫോമൻസ് ഡിവൈസായിരിക്കും ഇതെന്ന സൂചന കമ്പനി നൽകിക്കഴിഞ്ഞു. ഗെയിമിംഗിനും സ്ട്രീമിംഗിനും മുൻഗണന നൽകുന്ന മികച്ച ഫീച്ചറുകളാണ് ഈ ഫോണിൽ പ്രതീക്ഷിക്കുന്നത്.

പെർഫോമൻസിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത ഐക്യൂ, പുതിയ സ്മാർട്ട്ഫോണിൽ സ്നാപ്ഡ്രാഗണിന്റെ ഏറ്റവും കരുത്തുറ്റ 8 എലൈറ്റ് ജെൻ 5 ചിപ്സെറ്റാകും ഉൾപ്പെടുത്തുക. ദൃശ്യാനുഭവം മെച്ചപ്പെടുത്താനായി 165 ഹെർട്സ് റിഫ്രഷ് റേറ്റുള്ള വലിയ 6.85 ഇഞ്ച് 2K LTPO OLED ഡിസ്പ്ലേയും ഫോണിൽ പ്രതീക്ഷിക്കുന്നുണ്ട്. കരുത്തുറ്റ പെർഫോമൻസിന് തുണയായി 7,000 mAh എന്ന കൂറ്റൻ ബാറ്ററിയും, അതിവേഗ ചാർജിംഗിനായി 100W വയർഡ്, 50W വയർലെസ് ചാർജിംഗ് സൗകര്യങ്ങളും ഈ ഫോണിലുണ്ടാകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Also Read: നിങ്ങളുടെ ഐഫോൺ ബാറ്ററി വേഗം തീരുന്നുണ്ടോ? കാരണങ്ങളും ചാർജ് നിലനിർത്താനുള്ള വഴികളും അറിയാം

കൂളിംഗ് ഫാൻ ഉൾപ്പെടുന്ന നവീകരിച്ച ആക്റ്റീവ് ഹീറ്റ് ഡിസ്സിപ്പേഷൻ സിസ്റ്റമാണ് ആരാധകരെ ത്രില്ലടിപ്പിക്കുന്ന മറ്റൊരു ഫീച്ചർ. 0.8 മൈക്രോമീറ്റർ പിക്സൽ വലുപ്പവും 1/1.95 ഇഞ്ച് സെൻസർ വലുപ്പവുമുള്ള 50 മെഗാപിക്സൽ പുതിയ പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ് അടങ്ങുന്ന ട്രിപ്പിൾ ക്യാമറാ സെറ്റപ്പ് കമ്പനി ഈ ഫോണിൽ പരീക്ഷിച്ചേക്കുമെന്നും കിംവദന്തിയുണ്ട്. വിലവിവരങ്ങളും അധികം വൈകാതെ പുറത്തെത്തിയേക്കും.

See also  അകൽച്ച അവസാനിക്കുന്നു? ഖാർഗെയുമായും രാഹുലുമായും കൂടിക്കാഴ്ച നടത്തി ശശി തരൂർ; ലക്ഷ്യം തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ

The post ഐക്യൂ 15 അൾട്രാ ഉടനെത്തും; ആകാംക്ഷയോടെ ഗെയിമിംഗ് ലോകം appeared first on Express Kerala.

Spread the love

New Report

Close