
കാൺപുർ: ഉത്തർപ്രദേശിലെ കാൺപുരിൽ 14 വയസ്സുകാരിയെ ഓടുന്ന കാറിൽ കൂട്ടബലാത്സംഗത്തിനിരയാക്കി. സബ് ഇൻസ്പെക്ടറും പ്രാദേശിക മാധ്യമപ്രവർത്തകനും ചേർന്നാണ് ഈ ക്രൂരകൃത്യം ചെയ്തത്. സംഭവത്തിൽ മാധ്യമപ്രവർത്തകനായ ശിവ് യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ പോയ എസ്‌ഐ അങ്കിത് മൗര്യയ്ക്കായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്.
തിങ്കളാഴ്ച രാത്രി 10 മണിയോടെ കാൺപുരിലെ വീടിന് പുറത്തിറങ്ങിയ പെൺകുട്ടിയെ പ്രതികൾ സ്കോർപിയോ കാറിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഓടിക്കൊണ്ടിരുന്ന കാറിൽ വെച്ച് പ്രതികൾ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു. കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനം പ്രതിയായ എസ്‌ഐയുടേതാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
Also Read: വിവാഹവാഗ്ദാനം നൽകി പീഡനം; തിരുവനന്തപുരം വിമാനത്താവളത്തിലെ CISF എസ്.ഐ അറസ്റ്റിൽ
പെൺകുട്ടിയുടെ നില വഷളായതോടെ പ്രതികൾ കുട്ടിയെ വീടിന് മുന്നിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പരിക്കേറ്റ നിലയിൽ പെൺകുട്ടിയെ ആദ്യം കണ്ടത് സഹോദരനാണ്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ, ആദ്യഘട്ടത്തിൽ കേസെടുക്കാനോ പരാതി സ്വീകരിക്കാനോ പോലീസ് തയ്യാറായില്ലെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നുണ്ട്.
The post ഓടുന്ന കാറിൽ കൂട്ടബലാത്സംഗം; പ്രതികളിൽ പോലീസ് ഉദ്യോഗസ്ഥനും മാധ്യമപ്രവർത്തകനും appeared first on Express Kerala.



