
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഡി. മണിക്ക് പങ്കില്ലെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിനെ തള്ളി രമേശ് ചെന്നിത്തല. ശബരിമലയിൽ നിന്ന് കൊണ്ടുപോയ സ്വർണം എവിടെയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിശ്വാസയോഗ്യനായ ഒരു വ്യവസായി നൽകിയ വിവരങ്ങളാണ് താൻ കൈമാറിയതെന്നും അദ്ദേഹം ഇന്നും ആ നിലപാടിൽ ഉറച്ചുനിൽക്കുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു. സി.പി.എം അനുകൂല പോലീസ് അസോസിയേഷൻ നേതാക്കളെ ഉൾപ്പെടുത്തിയ എസ്.ഐ.ടിയുടെ നിഷ്പക്ഷതയിൽ സംശയമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷ നേതാവ് സിനഡിൽ പങ്കെടുത്തതിൽ തെറ്റില്ലെന്നും മുൻപ് താനും ഉമ്മൻചാണ്ടിയും അത്തരം ചടങ്ങുകളിൽ പങ്കെടുത്തിട്ടുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
The post ശബരിമലയിൽ നിന്ന് കൊണ്ടുപോയ സ്വർണം എവിടെ? എസ്‌ഐടി മറുപടി പറയണം; രമേശ് ചെന്നിത്തല appeared first on Express Kerala.



