
കഠിനമായ വ്യായാമം കൊണ്ട് മാത്രം മസിൽ വളരില്ല; കൃത്യമായ ഭക്ഷണക്രമം കൂടി ഉണ്ടെങ്കിൽ മാത്രമേ പേശികൾക്ക് കരുത്തും വലിപ്പവും ലഭിക്കൂ. പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, കാർബോഹൈഡ്രേറ്റുകൾ, മൈക്രോ ന്യൂട്രിയന്റുകൾ എന്നിവയുടെ ശരിയായ മിശ്രിതം മസിലിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. പേശികളുടെ വളർച്ച വേഗത്തിലാക്കാൻ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ട ഏഴ് പ്രധാന വിഭവങ്ങൾ ഇവയാണ്.
- ചിക്കൻ ബ്രെസ്റ്റ്
ധാരാളം പ്രോട്ടീൻ അടങ്ങിയ ചിക്കൻ ബ്രെസ്റ്റ് പേശികളുടെ വളർച്ചയ്ക്ക് മികച്ചതാണ്. വിറ്റാമിൻ ബി, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമാണിത്. ജിമ്മിന് മുമ്പോ ശേഷമോ ഗ്രിൽ ചെയ്ത രൂപത്തിൽ ഇത് കഴിക്കുന്നത് കൂടുതൽ ഫലം നൽകും.
- ഗ്രീക്ക് യോഗർട്ട്
സാധാരണ തൈരിനേക്കാൾ ഇരട്ടി പ്രോട്ടീൻ അടങ്ങിയതാണ് ഗ്രീക്ക് യോഗർട്ട്. ലാക്ടോസും പഞ്ചസാരയും കുറവായതിനാൽ ഇത് മസിൽ പെരുപ്പിക്കാൻ സഹായിക്കുന്നു.
- മുട്ട
പേശികളുടെ ആരോഗ്യത്തിന് ആവശ്യമായ എല്ലാ അമിനോ ആസിഡുകളും മുട്ടയിലുണ്ട്. ഇതിനുപുറമെ വിറ്റാമിൻ ബി12, വിറ്റാമിൻ ഡി എന്നിവയും അടങ്ങിയിരിക്കുന്നു. മഞ്ഞക്കരുവിലെ പോഷകങ്ങൾ പേശീവളർച്ചയ്ക്ക് ഏറെ ഗുണകരമാണ്.
- നേന്ത്രപ്പഴം
ശരീരത്തിന് ആവശ്യമായ പെട്ടെന്നുള്ള ഊർജ്ജം നൽകാൻ നേന്ത്രപ്പഴത്തിന് കഴിയും. വ്യായാമത്തിന് ശേഷം കഴിക്കാൻ പറ്റിയ മികച്ച ഭക്ഷണമാണിത്.
- കോട്ടേജ് ചീസ്
പ്രോട്ടീനൊപ്പം കാത്സ്യത്തിന്റെ മികച്ച സ്രോതസ്സ് കൂടിയാണ് കോട്ടേജ് ചീസ്. ഇത് പേശികളെ ശക്തിപ്പെടുത്തുന്നതിനൊപ്പം എല്ലുകളുടെ ആരോഗ്യവും സംരക്ഷിക്കുന്നു.
- സാൽമൺ ഫിഷ്
പ്രോട്ടീനൊപ്പം ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളമായി സാൽമണിൽ അടങ്ങിയിട്ടുണ്ട്. ഇത് പേശികളിലെ വീക്കം കുറയ്ക്കാനും വ്യായാമത്തിന് ശേഷമുള്ള പേശികളുടെ വീണ്ടെടുപ്പ് വേഗത്തിലാക്കാനും സഹായിക്കുന്നു.
- നട്‌സ്
നട്‌സിലും വിത്തുകളിലും മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയുണ്ട്. ഇവ പേശികളുടെയും നാഡികളുടെയും ശരിയായ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമാണ്.
The post മസിൽ കൂട്ടണോ? ഡയറ്റിൽ ഉൾപ്പെടുത്താം ഈ ഏഴ് ഭക്ഷണങ്ങൾ appeared first on Express Kerala.



