
കെജിഎഫിന് ശേഷം സിനിമാലോകം ഒന്നടങ്കം കാത്തിരുന്ന യഷിന്റെ പത്തൊൻപതാം ചിത്രം ‘ടോക്സിക്’ ടീസർ പുറത്തിറങ്ങി. നടന്റെ ജന്മദിനത്തോടനുബന്ധിച്ച് ആരാധകർക്ക് വലിയൊരു സമ്മാനമായാണ് അണിയറപ്രവർത്തകർ ടീസർ പങ്കുവെച്ചത്. സംവിധായിക ഗീതു മോഹൻദാസ് ഒരുക്കുന്ന ചിത്രം ഒരു പക്കാ ഹോളിവുഡ് നിലവാരത്തിലുള്ള വിഷ്വൽ ട്രീറ്റായിരിക്കുമെന്ന സൂചനയാണ് ടീസർ നൽകുന്നത്.
യഷ് അവതരിപ്പിക്കുന്ന ‘റയ’ എന്ന കഥാപാത്രത്തിന്റെ ഞെട്ടിക്കുന്ന ഇൻട്രോയാണ് വീഡിയോയിലുള്ളത്. ‘ഡാഡി ഈസ് ഹോം’ എന്ന മാസ് ഡയലോഗും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ചിത്രത്തിന്റെ കഥാതന്തുവിന് ആഗോള സ്വഭാവമുള്ളതിനാൽ കന്നഡയിലും ഇംഗ്ലീഷിലുമായി ഒരേസമയമാണ് സിനിമ ചിത്രീകരിക്കുന്നത്. ഇത് കൂടാതെ മലയാളം ഉൾപ്പെടെയുള്ള മറ്റ് ഇന്ത്യൻ ഭാഷകളിലേക്ക് സിനിമ ഡബ്ബ് ചെയ്യും. അഞ്ച് നായികമാരുടെ സാന്നിധ്യം ഉറപ്പായ ചിത്രത്തിൽ ഇവരുടെ പോസ്റ്ററുകൾ മുൻപേ ശ്രദ്ധ നേടിയിരുന്നു.
Also Read: വനാന്തരങ്ങളിലൂടെ ഒരു ഉദ്വേഗജനകമായ യാത്ര; ‘എച്ച്.ടി.5’ ചിത്രീകരണം തുടങ്ങി
‘എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്‌സ്’ (A Fairy Tale for Grown-ups) എന്ന വ്യത്യസ്തമായ ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. കെ.വി.എൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം 2025 മാർച്ച് 19ന് ആഗോളതലത്തിൽ റിലീസ് ചെയ്യാനാണ് പദ്ധതിയിടുന്നത്.
The post ‘ഡാഡി ഈസ് ഹോം’; യാഷിന്റെ മാസ് ഇൻട്രോയുമായി ‘ടോക്സിക്’ ടീസർ പുറത്ത്! appeared first on Express Kerala.



