loader image
ഇന്ത്യയുടെ മധ്യനിരയിൽ വിള്ളൽ! തിലക് വർമ്മയ്ക്ക് പരിക്ക്; ടി-20 ലോകകപ്പിന് മുൻപ് ആരാധകർക്ക് ആശങ്ക

ഇന്ത്യയുടെ മധ്യനിരയിൽ വിള്ളൽ! തിലക് വർമ്മയ്ക്ക് പരിക്ക്; ടി-20 ലോകകപ്പിന് മുൻപ് ആരാധകർക്ക് ആശങ്ക

ന്യൂസിലാൻഡിനെതിരായ ടി-20 പരമ്പരയ്ക്ക് തൊട്ടുമുൻപ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വൻ തിരിച്ചടി. മിന്നും ഫോമിലുള്ള യുവതാരം തിലക് വർമ്മ പരിക്കേറ്റ് പുറത്തായതാണ് ടീമിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. വിജയ് ഹസാരെ ട്രോഫിയിൽ ഹൈദരാബാദിനായി കളിക്കുന്നതിനിടെയാണ് താരത്തിന് അടിവയറ്റിൽ പരിക്കേറ്റത്.

പരിക്ക് ഗുരുതരമായതിനാൽ തിലക് വർമ്മയ്ക്ക് ശസ്ത്രക്രിയ ആവശ്യമാണെന്നാണ് മെഡിക്കൽ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ശസ്ത്രക്രിയ കഴിഞ്ഞാൽ മത്സരരംഗത്തേക്ക് തിരിച്ചെത്താൻ ചുരുങ്ങിയത് മൂന്ന് മുതൽ നാല് ആഴ്ച വരെ വിശ്രമം വേണ്ടിവരും. ഇതോടെ ഈ മാസം 21-ന് ആരംഭിക്കുന്ന ന്യൂസിലൻഡ് പരമ്പര താരത്തിന് പൂർണ്ണമായും നഷ്ടമാകും.

Also Read: ക്രിക്കറ്റിൽ രാഷ്ട്രീയക്കളി! മുസ്തഫിസുറിനെ പുറത്താക്കിയതിൽ ആഞ്ഞടിച്ച് തൻസിം സാക്കിബ്

തിലകിന്റെ പരിക്ക് വരാനിരിക്കുന്ന ടി-20 ലോകകപ്പ് മോഹങ്ങൾക്കും കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്. ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ താരം കളിക്കുമോ എന്ന കാര്യം ഇപ്പോൾ സംശയത്തിലാണ്. ഫെബ്രുവരി 15-ന് പാകിസ്ഥാനെതിരെ നടക്കുന്ന ആവേശപ്പോരാട്ടമടക്കമുള്ള നിർണ്ണായക മത്സരങ്ങളിൽ തിലകിന്റെ സാന്നിധ്യം ടീം ഇന്ത്യ ആഗ്രഹിച്ചിരുന്നു. ബിസിസിഐ സെന്റർ ഓഫ് എക്സലൻസിലെ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് താരം ഇപ്പോൾ.

See also  ഗുജറാത്തിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; ചെങ്ങന്നൂർ സ്വദേശിനിയായ അധ്യാപികയ്ക്ക് ദാരുണാന്ത്യം

The post ഇന്ത്യയുടെ മധ്യനിരയിൽ വിള്ളൽ! തിലക് വർമ്മയ്ക്ക് പരിക്ക്; ടി-20 ലോകകപ്പിന് മുൻപ് ആരാധകർക്ക് ആശങ്ക appeared first on Express Kerala.

Spread the love

New Report

Close