loader image
ഷെയിൻ നിഗത്തിന്റെ സ്പോർട്സ് ആക്ഷൻ ചിത്രം ‘ബൾട്ടി’ ഒടിടിയിലേക്ക്!

ഷെയിൻ നിഗത്തിന്റെ സ്പോർട്സ് ആക്ഷൻ ചിത്രം ‘ബൾട്ടി’ ഒടിടിയിലേക്ക്!

ഷെയിൻ നിഗത്തെ നായകനാക്കി നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത സ്പോർട്സ് ആക്ഷൻ ചിത്രം ബൾട്ടി ഒടിടിയിലേക്ക്. തിയേറ്ററുകളിൽ സാങ്കേതിക മികവ് കൊണ്ടും സംഘട്ടന രംഗങ്ങൾ കൊണ്ടും ശ്രദ്ധ നേടിയ ചിത്രം ജനുവരി 9 മുതൽ ആമസോൺ പ്രൈം വീഡിയോയിലൂടെ സ്ട്രീമിംഗ് ആരംഭിക്കും.

കേരള-തമിഴ്‌നാട് അതിർത്തിയോട് ചേർന്നു കിടക്കുന്ന ഗ്രാമത്തിലെ നാല് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. കബഡിയും സൗഹൃദവും പ്രണയവും പ്രതികാരവും പശ്ചാത്തലമാകുന്ന ചിത്രം ഒരു കംപ്ലീറ്റ് സ്പോർട്സ് ആക്ഷൻ പാക്കേജാണ്. ഷെയിൻ നിഗത്തോടൊപ്പം തമിഴ് താരം ശാന്തനു ഭാഗ്യരാജ്, പ്രീതി അസ്രാണി, അൽഫോൺസ് പുത്രൻ, സെൽവരാഗവൻ, പൂർണിമ ഇന്ദ്രജിത്ത് തുടങ്ങിയ പ്രമുഖർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

Also Read: ‘ജനനായകൻ’ ഷോകൾ റദ്ദാക്കി; ടിക്കറ്റ് തുക തിരികെ ലഭിക്കാനുള്ള വഴികൾ ഇങ്ങനെ

ഹിറ്റ് ഗാനങ്ങളിലൂടെ തരംഗമായ സായ് അഭ്യങ്കർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ന്നാ താൻ കേസ് കൊട് എന്ന സൂപ്പർ ഹിറ്റിന് ശേഷം സന്തോഷ്‌ ടി കുരുവിളയുംബിനു ജോർജ്ജ് അലക്സാണ്ടറും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഷെയിൻ നിഗത്തിന്റെ കരിയറിലെ വ്യത്യസ്തമായ ഒരു മാസ് പെർഫോമൻസ് കാണാൻ ആഗ്രഹിക്കുന്നവർക്ക് നാളെ മുതൽ പ്രൈം വീഡിയോയിൽ ബൾട്ടി ആസ്വദിക്കാം.

See also  മസ്‌കത്തിൽ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് ജനുവരി 30-ന്; പ്രവാസികൾക്ക് പരാതികൾ നേരിട്ടറിയിക്കാം

ഛായാഗ്രഹണം അലക്സ് ജെ പുളിക്കൽ, ക്രിയേറ്റീവ് ഡയറക്ടർ വാവ നുജുമുദ്ദീൻ, എഡിറ്റർ ശിവ്കുമാർ വി പണിക്കർ, കോ പ്രൊഡ്യൂസർ ഷെറിൻ റെയ്ച്ചൽ സന്തോഷ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ സന്ദീപ് നാരായൺ, കലാസംവിധാനം ആഷിക് എസ്, ഓഡിയോഗ്രഫി വിഷ്ണു ഗോവിന്ദ്, അഡീഷണൽ ഡയലോഗ് ടിഡി രാമകൃഷ്ണൻ, സംഘട്ടനം ആക്ഷൻ സന്തോഷ്, വിക്കി, പ്രൊജക്ട് കോർഡിനേറ്റർ ബെന്നി കട്ടപ്പന, പ്രൊഡക്ഷൻ കൺട്രോളർ കിഷോർ പുറക്കാട്ടിരി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ശ്രീലാൽ എം, അസോസിയേറ്റ് ഡയറക്ടർമാർ ശബരിനാഥ്, രാഹുൽ രാമകൃഷ്ണൻ, സാംസൺ സെബാസ്റ്റ്യൻ, മെൽബിൻ മാത്യു (പോസ്റ്റ് പ്രൊഡക്ഷൻ), വസ്ത്രാലങ്കാരം മെൽവി ജെ, ഡി.ഐ കളർ പ്ലാനെറ്റ്, ഗാനരചന വിനായക് ശശികുമാർ, സ്റ്റിൽസ് സജിത്ത് ആർ.എം, വിഎഫ്എക്സ് ആക്സൽ മീഡിയ, ഫോക്സ്ഡോട്ട് മീഡിയ, കളറിസ്റ്റ് ശ്രീക് വാര്യർ, ഗ്ലിംപ്സ് എഡിറ്റ് ഹരി ദേവകി, ഡിസ്ട്രിബ്യൂഷൻ മൂൺഷോട്ട് എന്‍റർ‍ടെയ്ൻമെന്‍റ്സ് പ്രൈവറ്റ് ലി, എസ്ടികെ ഫ്രെയിംസ്.

The post ഷെയിൻ നിഗത്തിന്റെ സ്പോർട്സ് ആക്ഷൻ ചിത്രം ‘ബൾട്ടി’ ഒടിടിയിലേക്ക്! appeared first on Express Kerala.

See also  കുടുംബവഴക്ക് കൊലപാതകത്തിൽ കലാശിച്ചു; ഭാര്യയെ കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു
Spread the love

New Report

Close