loader image
20 ഇൻസ്പെക്ടർ തസ്തികകൾ കൂടി; പോലീസിൽ വൻ മാറ്റം

20 ഇൻസ്പെക്ടർ തസ്തികകൾ കൂടി; പോലീസിൽ വൻ മാറ്റം

പോലീസ് വകുപ്പിലെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി 20 റിസർവ് സബ് ഇൻസ്പെക്ടർ തസ്തികകൾ അപ്ഗ്രേഡ് ചെയ്ത് 20 റിസർവ് ഇൻസ്പെക്ടർ തസ്തികകൾ പുതുതായി സൃഷ്ടിക്കാൻ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. ആംഡ് റിസർവ് ക്യാമ്പുകളുടെ പ്രവർത്തന മേൽനോട്ടത്തിന് ഉയർന്ന ഉദ്യോഗസ്ഥരുടെ സേവനം അത്യാവശ്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. തസ്തികകൾ ഉയർത്തുന്നതോടെ ശമ്പള സ്‌കെയിലിലും വർദ്ധനവുണ്ടാകും. കൂടാതെ, സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലെ 1012 താൽക്കാലിക തസ്തികകൾക്ക് 2026 ജൂൺ വരെ തുടർച്ചാനുമതി നൽകാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.

The post 20 ഇൻസ്പെക്ടർ തസ്തികകൾ കൂടി; പോലീസിൽ വൻ മാറ്റം appeared first on Express Kerala.

Spread the love
See also  അവാർഡുകൾക്കായി ശുപാർശ ചെയ്യുന്ന ശീലമില്ല, ഇത് സത്യങ്ങൾ തുറന്നുപറഞ്ഞതിനുള്ള അംഗീകാരം: വെള്ളാപ്പള്ളി നടേശൻ

New Report

Close