loader image
ആയുധം കാട്ടി പേടിപ്പിക്കലല്ല, ഒളിപ്പിച്ചു വെച്ച് പണികൊടുക്കലാണ് ‘പുടിൻ സ്റ്റൈൽ’! റഡാറുകളെ കണ്ണുകെട്ടും, ശത്രുവിനെ ചാരമാക്കും…

ആയുധം കാട്ടി പേടിപ്പിക്കലല്ല, ഒളിപ്പിച്ചു വെച്ച് പണികൊടുക്കലാണ് ‘പുടിൻ സ്റ്റൈൽ’! റഡാറുകളെ കണ്ണുകെട്ടും, ശത്രുവിനെ ചാരമാക്കും…

ണവായുധം വഹിക്കാൻ ശേഷിയുള്ള ‘പോസിഡോൺ’, ആകാശത്ത് അദൃശ്യനായി വന്ന് അക്ഷരാർത്ഥത്തിൽ തീ തുപ്പുന്ന Kamikaze ചാവേർ ഡ്രോണുകൾ, സമുദ്രത്തിനടിയിൽ മാസങ്ങളോളം ഒളിഞ്ഞിരുന്ന് ഭൂഖണ്ഡങ്ങളെ ചാമ്പലാക്കാൻ ശേഷിയുള്ള എസ്.എൽ.ബി.എം (SLBM) ഇതിനു പുറമെ, റഡാറുകളെ കണ്ണുവെട്ടിക്കുന്ന സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ , ശബ്ദത്തേക്കാൾ അഞ്ചിരട്ടി വേഗതയിൽ പറന്ന് ശത്രുവിന്റെ പ്രതിരോധം തകർക്കുന്ന ഹൈപ്പർസോണിക് മിസൈലുകൾ ആഗോള യുദ്ധഭൂമിയിൽ ഇന്ന് ഭീതി വിതയ്ക്കുന്നത് പഴയകാല തോക്കുകളല്ല, മറിച്ച് സാങ്കേതികവിദ്യയുടെ കരുത്തിൽ ജനിച്ച ‘മരണദൂതന്മാരാണ്’.

ഓരോ വൻശക്തികളും തങ്ങളുടെ പക്കലുള്ള അത്യാധുനിക ആയുധങ്ങൾ കാട്ടി ലോകത്തെ ഭയപ്പെടുത്താൻ മത്സരിക്കുകയാണ്. എന്നാൽ ആര് വാഴും ആര് വീഴുമെന്നത് സൈനിക ബലം മാത്രം നോക്കിയാണോ തീരുമാനിക്കുക..? ആയുധയറകളും ആയുധപ്പുരകളും നിറച്ച്, കാള പെറ്റ് എന്ന് കേട്ടാൽ കയറെടുക്കാൻ ഓടുന്ന മനസ്ഥിതി കൊണ്ടും ഒരു യുദ്ധം യഥാർത്ഥത്തിൽ വിജയിക്കാൻ കഴിയുമോ..?

Vladimir Putin

അവിടെയാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ വ്യത്യസ്തനാകുന്നത്, മറ്റു രാജ്യങ്ങൾ തങ്ങളുടെ ആയുധങ്ങളുടെ ശക്തി പ്രദർശിപ്പിച്ച് ഭീഷണി മുഴക്കുമ്പോൾ, പുടിൻ തന്റെ ആയുധങ്ങളുടെ വിവരങ്ങൾ അതീവ രഹസ്യമായി വെച്ചുകൊണ്ടാണ് വേറിട്ട് നിൽക്കുന്നത്. 15 വർഷത്തോളം ലോകത്തിന്റെ കണ്ണുവെട്ടിച്ച് റഷ്യ ഒളിപ്പിച്ചുവെച്ച രഹസ്യങ്ങൾ ഓരോന്നായി ആ രാജ്യം തന്നെ പുറത്തു വിടുമ്പോൾ പ്രതിരോധ ആസ്ഥാനങ്ങൾ അക്ഷരാർത്ഥത്തിൽ ഞെട്ടലിലാണ്. തന്റെ നിഗൂഢമായ പുഞ്ചിരിക്കു പിന്നിൽ റഷ്യ ഒളിപ്പിച്ചുവെക്കുന്നത് ഏറ്റവും നിഗൂഢമായ ലോകത്തെ വിറപ്പിക്കാൻ പോന്ന അത്യാധുനിക ആയുധങ്ങളാണ്. അതിലൊന്നാണ് ആകാശത്തെ കളിനിയമങ്ങൾ മാറ്റിയെഴുതാൻ റഷ്യ പടച്ചുവിട്ട Su-57 എന്ന യുദ്ധവിമാനം, ഇത് വെറുമൊരു പോർവിമാനമല്ല, മറിച്ച് പിടികിട്ടാത്ത രഹസ്യ മെക്കാനിസമാണ്. അമേരിക്കയുടെ F-35 നെ വെറും കളിപ്പാട്ടമാക്കാൻ ശേഷിയുള്ള ഈ റഷ്യൻ കരുത്തിന്റെ പിന്നിലെ ആ 10 രഹസ്യങ്ങൾ എന്തൊക്കെയാണ്? ലോകം ഇതുവരെ കാണാത്ത ആ നിഗൂഢ യുദ്ധവിമാനത്തിന്റെ ഉള്ളറകളിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം.

റഷ്യയിലെ ഏറ്റവും നിഗൂഢമായ യുദ്ധവിമാനമായി Su-57 കണക്കാക്കപ്പെടുന്നതിന് കൃത്യമായ പത്ത് കാരണങ്ങളുണ്ട്. അതിലൊന്ന് അതിന്റെ അദൃശ്യതാ കവചമാണ് എന്നതാണ് വാസ്തവം. റഷ്യ ഒരിക്കലും Su-57-ന്റെ കൃത്യമായ റഡാർ ക്രോസ്-സെക്ഷൻ (RCS) പരസ്യമായി സ്ഥിരീകരിച്ചിട്ടില്ല. പേറ്റന്റ് ഫയലിംഗുകൾ പ്രകാരം ചതുരശ്ര മീറ്റർ RCS ഉണ്ടെന്ന് സൂചിപ്പിക്കുന്നുണ്ടെങ്കിലും യഥാർത്ഥ സ്പെസിഫിക്കേഷനുകൾ ഇന്നും അതീവ രഹസ്യമാണ്. അമേരിക്കയുടെ അഭിമാനമായ F-35-ന്റെ വിവരങ്ങൾ ലോകത്തിന് മുന്നിൽ പരസ്യമാണെങ്കിൽ, റഷ്യ തന്റെ പോരാളിയുടെ കരുത്ത് ഒരു ‘സ്റ്റേറ്റ് സീക്രട്ട്’ ആയി ഇന്നും കാത്തുസൂക്ഷിക്കുന്നു. ഇതിലും വലിയ അത്ഭുതം ഇതിന്റെ ആയുധപ്പുരയാണ്. 2025 നവംബറിലെ ദുബായ് എയർഷോ വരെ ഈ വിമാനത്തിന്റെ ആന്തരിക ആയുധ ബേകൾ ആരും കണ്ടിരുന്നില്ല. 15 വർഷം ഈ ഡിസൈൻ രഹസ്യമായി വെച്ച പുടിൻ, Kh-69 സ്റ്റെൽത്ത് ക്രൂയിസ് മിസൈലുകൾ വെളിപ്പെടുത്തിയപ്പോൾ മാത്രമാണ് ലോകം അതിന്റെ ഭീകരത തിരിച്ചറിഞ്ഞത്.

See also  ‘കേന്ദ്രവും സംസ്ഥാനവും ശത്രുക്കളല്ല’; ഗവർണർ

Also Read: ഇറാൻ, അഫ്ഗാനിസ്ഥാൻ, എത്യോപ്യ, നേപ്പാൾ, പിന്നെ ഉത്തര കൊറിയയും! ഇനിയില്ലേ? ഇനിയുമുണ്ട് രഹസ്യങ്ങൾ

ലോക രാജ്യങ്ങളെ വെല്ലുവിളിക്കുന്ന മറ്റൊരു ഘടകം ഇതിന്റെ ഉൽപ്പാദന കണക്കുകളാണ്. 2023 അവസാനത്തോടെ വെറും 12 വിമാനങ്ങൾ മാത്രമേ വിതരണം ചെയ്തിട്ടുള്ളൂ എന്ന് പറയുമ്പോഴും, 2024-ൽ ഇത് 20 ആയെന്ന് റഷ്യ അവകാശപ്പെടുന്നു. എന്നാൽ സ്വതന്ത്ര സ്രോതസ്സുകൾ ഈ കണക്കുകളെ സംശയിക്കുന്നു. വൈരുദ്ധ്യമുള്ള ഈ റിപ്പോർട്ടുകൾ തന്നെ റഷ്യയുടെ ഒരു തന്ത്രമാണ്. യുക്രെയ്ൻ യുദ്ധത്തിൽ 2022-ൽ തന്നെ ഈ വിമാനം ഉപയോഗിച്ചുവെന്ന് റഷ്യ പറയുമ്പോഴും വർഷങ്ങൾക്ക് ശേഷമാണ് ലോകത്തിന് അതിലൊരു സ്ഥിരീകരണം പോലും ലഭിച്ചത്. ശത്രുവിനെ ആശയക്കുഴപ്പത്തിലാക്കുക എന്ന പുടിന്റെ യുക്തി, അഥവാ ഒരു തന്ത്രശാലിയായ നേതാവിന്റെ ബുദ്ധി ഇവിടെ കൃത്യമായി പ്രവർത്തിക്കുന്നു. ലോകത്തെ മുഴുവൻ സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ അവ്യക്തത തന്നെയാണ് Su-57 നെ ഏറ്റവും അപകടകാരിയാക്കുന്നത്.

സാങ്കേതിക വിദ്യയുടെ കാര്യത്തിലും Su-57 ഒരു അത്ഭുതമാണ്. മൂന്ന് X-ബാൻഡ് റഡാറുകളും രണ്ട് L-ബാൻഡ് റഡാറുകളും സംയോജിപ്പിച്ച അസാധാരണമായ ഡിസൈൻ ആണ് ഇതിനുള്ളത്. അമേരിക്കൻ സ്റ്റെൽത്ത് വിമാനങ്ങളെപ്പോലും തിരിച്ചറിയാൻ ഈ റഡാർ കണ്ണിന് സാധിക്കും. 2024-ലെ സുഹായ് എയർ ഷോയിൽ ഈ വിമാനം വാങ്ങാൻ ഒരു ‘നിഗൂഢ ഉപഭോക്താവ്’ ഉണ്ടെന്ന് റഷ്യ വെളിപ്പെടുത്തിയെങ്കിലും ആ രാജ്യത്തിന്റെ പേര് പറഞ്ഞിട്ടില്ല. ഏത് രാജ്യത്തിന്റെ പക്കലാണ് പുടിൻ ഈ അദൃശ്യ ആയുധം എത്തിച്ചിരിക്കുന്നത് എന്നത് ഇന്നും സൈനിക ലോകത്തിന് ഒരു ചോദ്യചിഹ്നമാണ്. ആ ‘നിഗൂഢ ഉപഭോക്താവ്’ ഇന്ത്യയാകാൻ സാധ്യതയുണ്ടെന്ന ഒരു കിംവദന്തിയും പല പ്രമുഖ രാഷ്ട്രീയ വിദഗ്ദ്ധരും പങ്കുവെക്കുന്നുമുണ്ട്. വിമാനത്തിന്റെ ഏവിയോണിക്സ്, സോഫ്റ്റ്‌വെയർ, കൂടാതെ AL-51F1 എന്ന “പ്രൊഡക്റ്റ് 30” എഞ്ചിൻ എന്നിവയെല്ലാം അതീവ രഹസ്യമായി റഷ്യ കാത്തുസൂക്ഷിക്കുന്നു. ഓരോ ഘടകത്തിലും ഒളിപ്പിച്ചുവെച്ചിരിക്കുന്ന ഈ രഹസ്യ സ്വഭാവം പാശ്ചാത്യ രാജ്യങ്ങളെ എല്ലാകാലത്തും ഭയപ്പെടുത്തുന്നുണ്ട്.

See also  ഇന്ത്യ-പാക് പോരാട്ടം നടക്കില്ല? ലോകകപ്പിൽ നിന്ന് വിട്ടുനിൽക്കാൻ പാകിസ്ഥാൻ; ക്രിക്കറ്റ് ലോകത്ത് അങ്കലാപ്പ്!

Also Read: ആ ‘നേതാവ്’ കൊല്ലപ്പെടും, ഏഴ് മാസത്തെ മഹായുദ്ധം, ചൈനയിൽ ചോരപ്പുഴ! വൈറലാകുന്നത് 2026-ലെ നോസ്ട്രഡാമസിന്റെ പ്രവചനങ്ങൾ

അമേരിക്കയുടെ സൈനിക വീരവാദങ്ങൾക്ക് മറുപടിയായി റഷ്യ വികസിപ്പിച്ചെടുത്ത ഈ അത്യാധുനിക ആയുധം വരുംനാളുകളിൽ ആഗോള യുദ്ധസമവാക്യങ്ങൾ മാറ്റിയെഴുതുമെന്നുറപ്പമാണ്. വിരലിലെണ്ണാവുന്ന വിവരങ്ങൾ മാത്രം പുറത്തുവിട്ട് ലോകത്തെ മുഴുവൻ സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന പുടിന്റെ തന്ത്രം, ഇരയ്ക്ക് പിന്നാലെ ഓടാതെ തക്കം പാർത്ത് കരുക്കൾ നീക്കി, കുതിച്ചുചാടുന്ന ഒരു സിംഹത്തെ പോലെ ശക്തിയുള്ളതും ശത്രുക്കൾക്ക് കുതറി ഓടാൻ പഴുത്തില്ലാത്തതുമാകുമെന്ന് ഉറപ്പാണ്. അദൃശ്യനായി വന്ന് ആക്രമിച്ച് അപ്രത്യക്ഷനാകുന്ന ഈ പോരാളിയെ നേരിടാൻ അമേരിക്കയ്ക്ക് ഇനിയെത്ര കാലം വേണ്ടിവരും എന്നത് കാത്തിരുന്നു കാണേണ്ടതാണ്.

വീഡിയോ കാണാം…

The post ആയുധം കാട്ടി പേടിപ്പിക്കലല്ല, ഒളിപ്പിച്ചു വെച്ച് പണികൊടുക്കലാണ് ‘പുടിൻ സ്റ്റൈൽ’! റഡാറുകളെ കണ്ണുകെട്ടും, ശത്രുവിനെ ചാരമാക്കും… appeared first on Express Kerala.

Spread the love

New Report

Close