loader image
ഇന്ത്യ ചെയ്തത് കുറച്ചു കൂടിപ്പോയി! ഏഷ്യാകപ്പിലെ നാടകീയ നീക്കങ്ങൾക്കെതിരെ തുറന്നടിച്ച് ജേസൺ ഹോൾഡർ

ഇന്ത്യ ചെയ്തത് കുറച്ചു കൂടിപ്പോയി! ഏഷ്യാകപ്പിലെ നാടകീയ നീക്കങ്ങൾക്കെതിരെ തുറന്നടിച്ച് ജേസൺ ഹോൾഡർ

ഷ്യാകപ്പ് ഫൈനലിൽ പാകിസ്ഥാനെ പരാജയപ്പെടുത്തി കിരീടം നേടിയിട്ടും ട്രോഫി സ്വീകരിക്കാതിരുന്ന ഇന്ത്യൻ ടീമിന്റെ നടപടിക്കെതിരെ വെസ്റ്റ് ഇൻഡീസ് താരം ജേസൺ ഹോൾഡർ രംഗത്ത്. ടൂർണമെന്റ് വിജയിച്ച ശേഷം ട്രോഫി വേണ്ടെന്ന് വെച്ച ഇന്ത്യയുടെ തീരുമാനം അല്പം കടന്നുപോയെന്ന് ഹോൾഡർ പ്രതികരിച്ചു.

പാകിസ്ഥാൻ മന്ത്രിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (ACC) ചുമതലയുള്ള പിസിബി മേധാവിയുമായ മൊഹ്സിൻ നഖ്‌വിയിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങാൻ ഇന്ത്യൻ ടീം വിസമ്മതിച്ചതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ഇന്ത്യൻ നിലപാടിൽ മാറ്റമില്ലാത്തതിനെ തുടർന്ന് ട്രോഫിയും മെഡലുകളുമായി നഖ്‌വിക്കും സംഘത്തിനും സ്റ്റേഡിയം വിടേണ്ടി വന്നു. ഇതോടെ കപ്പില്ലാതെ പ്രതീകാത്മകമായാണ് ഇന്ത്യൻ ടീം വിജയാഘോഷം നടത്തിയത്. ഇതുവരെ ട്രോഫി കൈമാറാൻ സംഘാടകർ തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. മത്സരത്തിനിടയിൽ ഇരു ടീമിലെയും താരങ്ങൾ പരസ്പരം ഹസ്തദാനം നൽകാൻ തയ്യാറാകാതിരുന്നതും വലിയ ചർച്ചയായിരുന്നു.

The post ഇന്ത്യ ചെയ്തത് കുറച്ചു കൂടിപ്പോയി! ഏഷ്യാകപ്പിലെ നാടകീയ നീക്കങ്ങൾക്കെതിരെ തുറന്നടിച്ച് ജേസൺ ഹോൾഡർ appeared first on Express Kerala.

See also  സ്വർണ്ണമാല കിട്ടാത്തതിന് ക്രൂരത; രണ്ടുമാസം ഗർഭിണിയായ യുവതിയെ ഭർതൃവീട്ടുകാർ തീകൊളുത്തി കൊന്നു
Spread the love

New Report

Close