
പാലക്കാട്: കഞ്ചിക്കോട് അഞ്ചുവയസ്സുകാരിക്ക് നേരെ രണ്ടാനമ്മയുടെ ക്രൂരത. കിടക്കയിൽ മൂത്രമൊഴിച്ചെന്നാരോപിച്ച് കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ പഴുപ്പിച്ച ചട്ടുകം കൊണ്ട് പൊള്ളലേൽപ്പിച്ച സംഭവത്തിൽ ബീഹാർ സ്വദേശിനി നൂർ നാസറിനെ വാളയാർ പോലീസ് അറസ്റ്റ് ചെയ്തു. ജനുവരി രണ്ടിന് നടന്ന ഈ ക്രൂരകൃത്യം പുറംലോകമറിയുന്നത് കഴിഞ്ഞ ദിവസം കുട്ടി അങ്കണവാടിയിൽ എത്തിയപ്പോഴാണ്. ഇരിക്കാൻ ബുദ്ധിമുട്ടുന്ന കുട്ടിയിൽ അസ്വാഭാവികത തോന്നിയ അധ്യാപിക നടത്തിയ പരിശോധനയിൽ ഗുരുതരമായ പൊള്ളലേറ്റ മുറിവുകൾ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ അധ്യാപിക പോലീസിൽ വിവരം അറിയിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയുമായിരുന്നു. കുട്ടിയെ ഇവർ നിരന്തരം ഉപദ്രവിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. നിലവിൽ ജൂവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
The post കിടക്കയിൽ മൂത്രമൊഴിച്ചതിന് അഞ്ചുവയസ്സുകാരിയുടെ സ്വകാര്യഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ചു; രണ്ടാനമ്മ അറസ്റ്റിൽ appeared first on Express Kerala.



