loader image
പശ്ചിമബംഗാൾ ഗവർണർ ആനന്ദ ബോസിന് വധഭീഷണി; കൊൽക്കത്തൻ തെരുവുകളിലൂടെ തനിച്ച് നടക്കുമെന്ന് ഗവർണർ സി.വി. ആനന്ദബോസ്

പശ്ചിമബംഗാൾ ഗവർണർ ആനന്ദ ബോസിന് വധഭീഷണി; കൊൽക്കത്തൻ തെരുവുകളിലൂടെ തനിച്ച് നടക്കുമെന്ന് ഗവർണർ സി.വി. ആനന്ദബോസ്

ശ്ചിമബംഗാൾ ഗവർണർ സി.വി. ആനന്ദബോസിന് നേരെ വധഭീഷണി. വ്യാഴാഴ്ച രാത്രിയോടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. രാജ്ഭവൻ ഉടൻ തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ വിവരം അറിയിക്കുകയും സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തുകയും ചെയ്തു. എന്നാൽ, വധഭീഷണിക്ക് മുന്നിൽ വഴങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് ഗവർണർ. ഭീഷണിയുടെ പശ്ചാത്തലത്തിൽ സുരക്ഷാസേനയുടെ അകമ്പടിയില്ലാതെ ഇന്ന് കൊൽക്കത്ത നഗരത്തിലൂടെ താൻ തനിച്ച് നടക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഗവർണറുടെ ഈ അപ്രതീക്ഷിത നീക്കം സുരക്ഷാ ഉദ്യോഗസ്ഥരെയും രാഷ്ട്രീയ വൃത്തങ്ങളെയും ഒരുപോലെ അമ്പരപ്പിച്ചിരിക്കുകയാണ്.

Also Read: പശ്ചിമഘട്ടത്തിന്റെ കാവൽക്കാരൻ വിടവാങ്ങി; മാധവ് ഗാഡ്ഗിലിന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ പൂനെയിൽ നടന്നു

എൻ.എസ്.എസ് (NSS) നേതൃത്വത്തിനെതിരെ കഴിഞ്ഞ ദിവസം ആനന്ദബോസ് നടത്തിയ കടുത്ത വിമർശനങ്ങൾ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഡൽഹിയിൽ നടന്ന മന്നം അനുസ്മരണ പരിപാടിയിൽ സംസാരിക്കവേയാണ് എൻ.എസ്.എസ് ജനറൽ സെക്രട്ടറിക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചത്. താൻ ഗവർണറായി ചുമതലയേൽക്കുന്നതിന് മുൻപ് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ അനുവാദം ചോദിച്ചെങ്കിലും ജി. സുകുമാരൻ നായർ അത് അനുവദിച്ചില്ലെന്ന് അദ്ദേഹം ആരോപിച്ചു. മന്നം സ്മാരകം എല്ലാ നായന്മാർക്കും അവകാശപ്പെട്ടതാണെന്നും ഗേറ്റിൽ നിൽക്കുന്നയാളെ കാണാനല്ല താൻ പെരുന്നയിൽ പോയതെന്നും അദ്ദേഹം തുറന്നടിച്ചു. എന്നാൽ ഇത്തരം ഒരു സംഭവം നടന്നിട്ടില്ലെന്ന് പറഞ്ഞ് എൻ.എസ്.എസ് നേതൃത്വം ഈ ആരോപണങ്ങളെ തള്ളുകയായിരുന്നു.

See also  വെള്ളാപ്പള്ളിക്ക് ബി.ജെ.പി കൊടുത്ത ‘ പണി’

അതേസമയം, എൻ.എസ്.എസ് നേതൃത്വത്തിനെതിരായ നിലപാടിൽ ഗവർണർ ഇപ്പോൾ അയവ് വരുത്തിയിട്ടുണ്ട്. മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ കഴിയാത്തതിലുള്ള വിഷമം മാത്രമാണ് തനിക്കുള്ളതെന്നും അല്ലാതെ എൻ.എസ്.എസിനോട് പരാതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് എൻ.എസ്.എസിനെ പിണക്കരുതെന്ന് ബി.ജെ.പി നേതൃത്വം നൽകിയ കർശന നിർദ്ദേശത്തെത്തുടർന്നാണ് ഗവർണർ നിലപാട് മയപ്പെടുത്തിയതെന്നാണ് സൂചന. എന്നാൽ ആനന്ദബോസിന് പിന്നിൽ സമുദായ വിരുദ്ധരാണെന്ന ആരോപണവുമായി എൻ.എസ്.എസ് അനുകൂലികളും രംഗത്തെത്തിയിട്ടുണ്ട്. വിവാദങ്ങൾക്കിടയിലും വധഭീഷണിയെ വെല്ലുവിളിച്ചുള്ള ഗവർണറുടെ യാത്രയിലേക്ക് ഉറ്റുനോക്കുകയാണ് രാജ്യം.

The post പശ്ചിമബംഗാൾ ഗവർണർ ആനന്ദ ബോസിന് വധഭീഷണി; കൊൽക്കത്തൻ തെരുവുകളിലൂടെ തനിച്ച് നടക്കുമെന്ന് ഗവർണർ സി.വി. ആനന്ദബോസ് appeared first on Express Kerala.

Spread the love

New Report

Close