loader image
പൗഡർ ഡപ്പികൾക്കുള്ളിൽ ലഹരിവേട്ട; കുവൈത്ത് വിമാനത്താവളത്തിൽ വിദേശ വനിത പിടിയിൽ

പൗഡർ ഡപ്പികൾക്കുള്ളിൽ ലഹരിവേട്ട; കുവൈത്ത് വിമാനത്താവളത്തിൽ വിദേശ വനിത പിടിയിൽ

കുവൈത്ത്: വിദേശത്തുനിന്ന് പൗഡർ ഡപ്പികൾക്കുള്ളിൽ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്താനുള്ള ശ്രമം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ പരാജയപ്പെടുത്തി. എത്യോപ്യയിലെ അഡിസ് അബാബയിൽ നിന്നും ഒന്നാം നമ്പർ ടെർമിനലിൽ എത്തിയ ബെനിൻ സ്വദേശിനിയായ യുവതിയാണ് പിടിയിലായത്. കുവൈത്തിൽ ഗാർഹിക തൊഴിലാളിയായി ജോലിക്ക് എത്തിയ ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ നടത്തിയ വിശദമായ പരിശോധനയിലാണ് ലഹരിശേഖരം കണ്ടെത്തിയത്. പൗഡർ ഡപ്പികൾക്കുള്ളിൽ അതീവ ജാഗ്രതയോടെ ഒളിപ്പിച്ച നിലയിലായിരുന്നു മരുന്നുകൾ.

പരിശോധനയിൽ ‘ടഫ്രോഡോൾ’ വിഭാഗത്തിൽപ്പെട്ട 3,458 മയക്കുമരുന്ന് ഗുളികകളാണ് അധികൃതർ കണ്ടെടുത്തത്. മതിയായ മെഡിക്കൽ കുറിപ്പടികളോ രേഖകളോ ഇല്ലാതെയാണ് ഇത്രയും വലിയ ശേഖരം രാജ്യത്തേക്ക് എത്തിക്കാൻ ശ്രമിച്ചത്. പിടിച്ചെടുത്ത മയക്കുമരുന്നും പ്രതിയെയും തുടർനടപടികൾക്കായി ജനറൽ അഡ്മിനിസ്‌ട്രേഷൻ ഫോർ ഡ്രഗ് ആൻഡ് ആൽക്കഹോൾ കൺട്രോൾ വിഭാഗത്തിന് കൈമാറി. യുവതിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കിയതായും കസ്റ്റംസ് വിഭാഗം അറിയിച്ചു.

The post പൗഡർ ഡപ്പികൾക്കുള്ളിൽ ലഹരിവേട്ട; കുവൈത്ത് വിമാനത്താവളത്തിൽ വിദേശ വനിത പിടിയിൽ appeared first on Express Kerala.

See also  കെഎസ്ആർടിസിയിൽ ആർത്തവാവധിയില്ല; അധിക ബാധ്യത താങ്ങാനാവില്ലെന്ന് കോർപ്പറേഷൻ
Spread the love

New Report

Close