
ബെംഗളൂരു: കർണാടകയിലെ കൊപ്പളയിൽ വാഹനാപകടത്തിൽ നാല് മരണം. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർത്ഥാടക സംഘമാണ് വാഹനാപകടത്തിൽപ്പെട്ടത്. ഏഴ് വയസ്സുകാരി ഉൾപ്പെടെ നാല് പേരാണ് മരിച്ചത്. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. അയ്യപ്പ ദർശനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ദാരുണമായ സംഭവമുണ്ടായത്.
The post തീർത്ഥാടകർ സഞ്ചരിച്ച വാഹനം ലോറിയിൽ ഇടിച്ചു; നാല് മരണം, ഏഴ് പേർക്ക് പരിക്ക് appeared first on Express Kerala.



