
ആഷസ് ക്രിക്കറ്റ് പരമ്പരയിലെ മിന്നും വിജയത്തിന് പിന്നാലെ, വിരമിക്കുന്ന സഹതാരം ഉസ്മാൻ ഖവാജയോടുള്ള ആദരസൂചകമായി ഷാംപെയ്ൻ ആഘോഷം ഒഴിവാക്കി ഓസ്‌ട്രേലിയൻ ടീം മാതൃകയായി. പാകിസ്ഥാൻ വംശജനും ഇസ്‌ലാം മതവിശ്വാസിയുമായ ഖവാജയെ ടീമിന്റെ ഔദ്യോഗിക വിജയ ആഘോഷങ്ങളുടെ ഭാഗമാക്കാനാണ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും സംഘവും തങ്ങളുടെ പരമ്പരാഗതമായ ആഘോഷം വേണ്ടെന്നുവെച്ചത്.
മതപരമായ കാരണങ്ങളാൽ മദ്യം ഉപയോഗിച്ചുള്ള ആഘോഷങ്ങളിൽ നിന്നും ഖവാജ വിട്ടുനിൽക്കാറാണ് പതിവ്. എന്നാൽ ഇത്തവണ ഇംഗ്ലണ്ടിനെ 4-1 ന് തകർത്ത് പരമ്പര സ്വന്തമാക്കിയപ്പോൾ, ഷാംപെയ്ൻ കുപ്പികൾ മാറ്റിവെച്ച് ഖവാജയ്‌ക്കൊപ്പം ട്രോഫി പങ്കിട്ടാണ് സഹതാരങ്ങൾ വിജയം ആഘോഷിച്ചത്.
Also Read: ഇന്ത്യ ചെയ്തത് കുറച്ചു കൂടിപ്പോയി! ഏഷ്യാകപ്പിലെ നാടകീയ നീക്കങ്ങൾക്കെതിരെ തുറന്നടിച്ച് ജേസൺ ഹോൾഡർ
ഖവാജയുടെ കരിയറിലെ പ്രധാന നേട്ടങ്ങൾ
റൺസ്: 88 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 6,229 റൺസ്.
സ്ഥാനം: ഓസ്‌ട്രേലിയയ്ക്കായി ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളിൽ 15-ാമൻ.
യാത്രയയപ്പ്: അവസാന മത്സരത്തിൽ ഇംഗ്ലണ്ട് താരങ്ങൾ ഖവാജയ്ക്ക് ‘ഗാർഡ് ഓഫ് ഓണർ’ നൽകി ആദരിച്ചു.
സിഡ്‌നി ടെസ്റ്റ്: ഓസീസിന് ആധികാരിക വിജയം
അവസാന ടെസ്റ്റിൽ അഞ്ച് വിക്കറ്റിനാണ് ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. രണ്ടാമിന്നിങ്സിൽ ഇംഗ്ലണ്ട് ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം വെറും 31.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഓസീസ് മറികടന്നു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 4-1 ന് ഓസ്‌ട്രേലിയ സ്വന്തമാക്കി.
The post ഷാംപെയ്ൻ കുപ്പികൾ മാറ്റിവെച്ചു, ഉസ്മാൻ ഖവാജയ്ക്കായി ഓസീസ് ടീം ചെയ്തത് കണ്ടോ? ലോകം കൈയടിക്കുന്ന മാതൃക! appeared first on Express Kerala.



