
ചെന്നൈ: ശാസ്ത്ര-സാങ്കേതിക ഗവേഷണ രംഗത്ത് പുത്തൻ കുതിച്ചുചാട്ടവുമായി മദ്രാസ് ഐഐടി. പൂർണ്ണമായും ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത ‘പരംശക്തി’ സൂപ്പർ കമ്പ്യൂട്ടർ ഐഐടിയിൽ പ്രവർത്തനമാരംഭിച്ചു. സെക്കൻഡിൽ 3. 1 ക്വാഡ്രില്യൺ (3100 ലക്ഷം കോടി) കണക്കുകൂട്ടലുകൾ നടത്താൻ ശേഷിയുള്ള ഈ സംവിധാനം, രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഏറ്റവും കരുത്തുറ്റ സൂപ്പർ കമ്പ്യൂട്ടറാണ്.
നാഷണൽ സൂപ്പർ കമ്പ്യൂട്ടിംഗ് മിഷന്റെ ഭാഗമായി സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ് (C-DAC) ആണ് ഇത് വികസിപ്പിച്ചത്. തദ്ദേശീയമായി നിർമ്മിച്ച പരം രുദ്ര സെർവറുകളാണ് ഇതിന്റെ കരുത്ത്. കേന്ദ്ര ഐടി മന്ത്രാലയം സെക്രട്ടറി എസ്. കൃഷ്ണൻ കഴിഞ്ഞ ദിവസം പരംശക്തി രാഷ്ട്രത്തിന് സമർപ്പിച്ചു.
Also Read: ഹൈപ്പർ ഒഎസ് 2.0, 5,520mAh ബാറ്ററി; പോക്കോയുടെ പുതിയ എം8 5ജി ഫോൺ വിപണിയിലേക്ക്!
സങ്കീർണ്ണമായ ശാസ്ത്രീയ കണക്കുകൂട്ടലുകൾ അതിവേഗം പൂർത്തിയാക്കാൻ ഈ സംവിധാനം ഗവേഷകരെ സഹായിക്കും. പൂർണ്ണമായും ഇന്ത്യയിൽ തന്നെ രൂപകൽപ്പന ചെയ്തതിനാൽ വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയുമെന്നത് ഇതിന്റെ വലിയ പ്രത്യേകതയാണ്. കേന്ദ്ര ഐടി മന്ത്രാലയവും ശാസ്ത്ര സാങ്കേതിക വകുപ്പും ചേർന്നാണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
The post സെക്കൻഡിൽ 3100 ലക്ഷം കോടി കണക്കുകൂട്ടലുകൾ; ഇന്ത്യയുടെ സ്വന്തം ‘പരംശക്തി’ മദ്രാസ് ഐഐടിയിൽ appeared first on Express Kerala.



