
മലപ്പുറം: ഓട്ടോറിക്ഷയ്ക്ക് കുറുകെ പൂച്ച ചാടിയതിനെത്തുടർന്നുണ്ടായ അപകടത്തിൽ ആറാം ക്ലാസുകാരന് ദാരുണാന്ത്യം. മഞ്ചേരി പുല്ലൂർ സ്കൂളിലെ വിദ്യാർത്ഥിയും കളത്തിൻപടി സ്വദേശിയുമായ ഷാദിൻ (12) ആണ് മരിച്ചത്. ഇന്നലെ രാത്രി മലപ്പുറം ചെങ്ങര പള്ളിപ്പടിയിലായിരുന്നു അപകടം. യാത്രയ്ക്കിടെ ഓട്ടോറിക്ഷയ്ക്ക് കുറുകെ പൂച്ച പെട്ടെന്ന് ചാടുകയായിരുന്നു. പൂച്ചയെ രക്ഷിക്കാനായി ഡ്രൈവർ പെട്ടെന്ന് വാഹനം വെട്ടിച്ചപ്പോൾ ഷാദിൻ ഓട്ടോയിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
The post ഓട്ടോറിക്ഷയിൽ നിന്നു വീണ് 12 വയസ്സുകാരൻ മരിച്ചു appeared first on Express Kerala.



