loader image
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ഗവിയും തേക്കടിയും പൊന്മുടിയും ചുറ്റാം; കുറഞ്ഞ ചിലവിൽ വിനോദയാത്രകളുമായി കെഎസ്ആർടിസി

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ഗവിയും തേക്കടിയും പൊന്മുടിയും ചുറ്റാം; കുറഞ്ഞ ചിലവിൽ വിനോദയാത്രകളുമായി കെഎസ്ആർടിസി

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ തിരുവനന്തപുരം യൂണിറ്റിൽ നിന്നും തിരുവൈരാണിക്കുളം ക്ഷേത്രത്തിലേക്കും വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും, ബജറ്റ് ടൂറിസം ജനുവരി 10, 11 തിയ്യതികളിലായി യാത്രകൾ സംഘടിപ്പിക്കുന്നു. തിരുവൈരാണിക്കുളം യാത്ര പുലര്‍ച്ചെ 3.30ന് പുറപ്പെടുന്ന രീതിയിലാണ് സംഘടിപ്പിക്കുന്നത്. 1,200 രൂപയാണ് ഒരാൾക്ക് ടിക്കറ്റ് നിരക്ക്.

തേക്കടിയിലേയ്ക്കും ബജറ്റ് ടൂറിസം സെല്ലിന്റെ യാത്രയുണ്ട്. ജനുവരി 10ന് താമസത്തോട് കൂടിയുള്ള പാക്കേജിന് 3,510 രൂപയാണ് നിരക്ക്. പുലര്‍ച്ചെ 5.30നാണ് തിരുവനന്തപുരത്ത് നിന്ന് യാത്ര പുറപ്പെടുക. അംബാസമുദ്ര യാത്ര ജനുവരി 17ന് പുലര്‍ച്ചെ 4.30നാണ്, 810 രൂപയാണ് ഒരാള്‍ക്ക് ഈടാക്കുന്നത്.

Also Read: ഓട്ടോറിക്ഷയിൽ നിന്നു വീണ് 12 വയസ്സുകാരൻ മരിച്ചു

600 രൂപയ്ക്ക് ജനുവരി 18ന് മങ്കയം- പൊന്മുടി യാത്രയും, ജനുവരി 23ന് 2,230 രൂപയ്ക്ക് പുലർച്ചെ 4 മണിക്ക് ഗവിയിലേക്കും യാത്ര സംഘടിപ്പിക്കുന്നുണ്ട്. ജനുവരി 25,31 തീയതികളിൽ 600 രൂപ നിരക്കിൽ കെഎസ്ആര്‍ടിസി പൊന്മുടിയിലേക്കും യാത്രതിരിക്കും.

The post യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ഗവിയും തേക്കടിയും പൊന്മുടിയും ചുറ്റാം; കുറഞ്ഞ ചിലവിൽ വിനോദയാത്രകളുമായി കെഎസ്ആർടിസി appeared first on Express Kerala.

See also  മണിപ്പൂർ കൊലപാതക ദൃശ്യങ്ങൾ നീക്കം ചെയ്യണം; സമൂഹമാധ്യമങ്ങൾക്ക് കേന്ദ്രത്തിന്റെ കർശന നിർദ്ദേശം
Spread the love

New Report

Close