
ശബരിമല സ്വർണക്കൊള്ളക്കേസിൽ നിർണ്ണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സംഭവത്തിൽ ഇസിഐആർ (ECIR) രജിസ്റ്റർ ചെയ്ത ഇഡി, കള്ളപ്പണം തടയൽ നിയമപ്രകാരമുള്ള (PMLA) കടുത്ത വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
ഇഡി ജോയിന്റ് ഡയറക്ടർക്കാണ് അന്വേഷണത്തിന്റെ പൂർണ്ണ ചുമതല. ക്രൈംബ്രാഞ്ച് എഫ്ഐആറിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും ഉൾപ്പെടുത്തി ഒറ്റ കേസായിട്ടായിരിക്കും ഇഡിയുടെ അന്വേഷണം നടക്കുക. കേസുമായി ബന്ധപ്പെട്ട എഫ്ഐആറുകൾ ആവശ്യപ്പെട്ടുകൊണ്ട് ഇഡി നേരത്തെ കോടതിയെ സമീപിച്ചിരുന്നു.
തുടർന്ന് കൊല്ലം വിജിലൻസ് കോടതി നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജൻസി ഔദ്യോഗികമായി കേസ് ഏറ്റെടുത്തത്. കാണിക്കയായി ലഭിച്ച സ്വർണ്ണത്തിലും പണത്തിലും വലിയ രീതിയിലുള്ള തിരിമറി നടന്നുവെന്ന പരാതിയിലാണ് ഇപ്പോൾ അന്വേഷണം കേന്ദ്ര ഏജൻസിയിലേക്ക് എത്തിയത്. വലിയ തോതിലുള്ള കള്ളപ്പണ ഇടപാടുകൾ ഇതിന് പിന്നിലുണ്ടോ എന്നാണ് ഏജൻസി പ്രധാനമായും പരിശോധിക്കുന്നത്.
The post ശബരിമല സ്വർണക്കൊള്ളയിൽ ഇഡി കളത്തിലിറങ്ങുന്നു! ഇസിഐആർ രജിസ്റ്റർ ചെയ്തു appeared first on Express Kerala.



