loader image
ഐഐടികളിലെ എം.ടെക് കോഴ്‌സുകളിൽ വൻ അഴിച്ചുപണി; 12 മാസത്തിനുള്ളിൽ സമഗ്ര പരിഷ്കാരം

ഐഐടികളിലെ എം.ടെക് കോഴ്‌സുകളിൽ വൻ അഴിച്ചുപണി; 12 മാസത്തിനുള്ളിൽ സമഗ്ര പരിഷ്കാരം

ഐടികളിലെ ബിരുദാനന്തര ബിരുദ എഞ്ചിനീയറിംഗ് കോഴ്‌സുകളോട് (MTech) വിദ്യാർത്ഥികൾക്ക് താൽപ്പര്യം കുറയുന്ന സാഹചര്യം പരിഗണിച്ചു കൊണ്ട് ഐഐടി കൗൺസിൽ നിർണ്ണായക തീരുമാനങ്ങൾ കൈക്കൊണ്ടു. നിലവിലെ എം.ടെക് വിദ്യാഭ്യാസ രീതിയിൽ അടിമുടി മാറ്റങ്ങൾ വരുത്താനും വ്യവസായ ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ കോഴ്‌സുകൾ പുനർരൂപകൽപ്പന ചെയ്യാനും ഐഐടി കൗൺസിൽ നിർദ്ദേശം നൽകി.

ബി.ടെക് കഴിഞ്ഞ വിദ്യാർത്ഥികൾ എം.ടെക് പഠനത്തിന് മടിക്കുന്നതിന്റെ പ്രധാന കാരണങ്ങളായി കൗൺസിൽ വിലയിരുത്തുന്നത്. പല കോഴ്‌സുകളും ഇന്നും പഴയ രീതിയിലുള്ള സിലബസുകളാണ് പിന്തുടരുന്നത്. ആധുനിക വ്യവസായ ലോകം ആവശ്യപ്പെടുന്ന ഇന്റർ ഡിസിപ്ലിനറി വൈദഗ്ധ്യം പല പ്രോഗ്രാമുകളിലും ലഭ്യമല്ല. ആഗോള തലത്തിലെ പ്രശസ്തമായ ബിരുദാനന്തര കോഴ്‌സുകളിൽ വ്യവസായ മേഖലയുമായുള്ള നേരിട്ടുള്ള ബന്ധം ഉറപ്പാക്കുമ്പോൾ, ഇന്ത്യയിലെ എം.ടെക് വിദ്യാർത്ഥികൾക്ക് പ്രായോഗിക തൊഴിൽ പരിചയം ലഭിക്കുന്നില്ല.

Also Read: SSC ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കുക! 2026-27 വർഷത്തെ പരീക്ഷാ കലണ്ടർ പുറത്തിറങ്ങി

12 മാസത്തിനുള്ളിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രധാന പരിഷ്കാരങ്ങൾ

നിർബന്ധിത ഇന്റേൺഷിപ്പ്: എല്ലാ ഐഐടികളിലും എം.ടെക് പാഠ്യപദ്ധതിയുടെ ഭാഗമായി വ്യവസായ സ്ഥാപനങ്ങളിലെ ഇന്റേൺഷിപ്പ് നിർബന്ധമാക്കും.

See also  ഇന്ത്യ-പാക് പോരാട്ടം മുടങ്ങുമോ? ലോകകപ്പിലെ പാക് സാന്നിധ്യം തുലാസിൽ

ഡ്യുവൽ ട്രാക്ക് മോഡൽ: എം.ടെക് പഠനത്തിന് രണ്ട് രീതിയിലുള്ള പാതകൾ ഉണ്ടാകും. ഒന്ന്, വ്യവസായ മേഖലയിൽ ജോലി ആഗ്രഹിക്കുന്നവർക്കായി പ്രായോഗിക പ്രോജക്റ്റുകൾക്ക് മുൻഗണന നൽകുന്ന രീതി. രണ്ട്, ഗവേഷണ മേഖലയിൽ താൽപ്പര്യമുള്ളവർക്കായി പിഎച്ച്ഡിയിലേക്കുള്ള വഴി ഒരുക്കുന്ന രീതി.

ആധുനിക സാങ്കേതികവിദ്യകൾ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്വാണ്ടം ടെക്നോളജി, സൈബർ സെക്യൂരിറ്റി, സെമികണ്ടക്ടർ തുടങ്ങിയ ദേശീയ പ്രാധാന്യമുള്ള മേഖലകളിലേക്ക് പാഠ്യപദ്ധതിയെ മാറ്റിയെടുക്കും.

എഐസിടിഇ (AICTE) കണക്കുകൾ പ്രകാരം ഇന്ത്യയിലെ എഞ്ചിനീയറിംഗ് കോളേജുകളിലെ എം.ടെക് സീറ്റുകളിൽ മൂന്നിൽ രണ്ട് ഭാഗവും ഒഴിഞ്ഞുകിടക്കുകയാണ്. 2018-19 കാലയളവിൽ 66,900 ആയിരുന്ന എം.ടെക് പ്രവേശനം കഴിഞ്ഞ അധ്യായന വർഷത്തിൽ 45,000 ആയി കുറഞ്ഞു. അതേസമയം ബി.ടെക് പ്രവേശനത്തിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.

Also Read: കെടെറ്റ് അപേക്ഷാ തീയതി നീട്ടി; ഉദ്യോഗാർത്ഥികൾക്ക് ജനുവരി 12 വരെ സമയം

ഗവേഷണ ഗ്രാൻറുകളുടെ പോരായ്മയും ആധുനിക ലാബുകളുടെ കുറവും പരിഹരിക്കാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ പോലുള്ള ഏജൻസികളുമായി സഹകരിച്ച് ഫണ്ട് കണ്ടെത്താനും കൗൺസിൽ ശുപാർശ ചെയ്തു. കേവലം പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് പകരം പേറ്റന്റുകൾക്കും സാങ്കേതിക വികസനത്തിനും മുൻഗണന നൽകുന്ന രീതിയിലേക്ക് എം.ടെക് വിദ്യാഭ്യാസത്തെ മാറ്റാനാണ് ഐഐടി കൗൺസിലിന്റെ ലക്ഷ്യം.

See also  മാറ്റങ്ങളോടെ മടക്കവരവ്! പുത്തൻ റെനോ ഡസ്റ്റർ ഇന്ത്യയിൽ അരങ്ങേറി; ബുക്കിംഗ് ആരംഭിച്ചു

The post ഐഐടികളിലെ എം.ടെക് കോഴ്‌സുകളിൽ വൻ അഴിച്ചുപണി; 12 മാസത്തിനുള്ളിൽ സമഗ്ര പരിഷ്കാരം appeared first on Express Kerala.

Spread the love

New Report

Close