
കോഴിക്കോട്: നാദാപുരം പുറമേരിയിൽ സ്കൂൾ ബസ് കടന്നുപോയതിന് തൊട്ടുപിന്നാലെ റോഡിൽ സ്ഫോടനം. പുറമേരിയിൽ ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. കുട്ടികളുമായി പോവുകയായിരുന്ന ബസിന്റെ ടയർ കയറിയ ഉടനെ റോഡിലുണ്ടായിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു.
ബസ് കടന്നുപോകുമ്പോൾ വലിയ ശബ്ദത്തോടെയുള്ള സ്ഫോടനമാണ് ഉണ്ടായത്. തുടക്കത്തിൽ ടയർ പൊട്ടിത്തെറിച്ചതാണെന്ന് കരുതിയെങ്കിലും, ഡ്രൈവർ ബസ് നിർത്തി പരിശോധിച്ചപ്പോഴാണ് റോഡിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചതാണെന്ന് വ്യക്തമായത്. ബസിലുണ്ടായിരുന്ന വിദ്യാർത്ഥികളെ സുരക്ഷിതമായി സ്കൂളിൽ എത്തിച്ച ശേഷം ഡ്രൈവർ ഉടൻ തന്നെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. നാദാപുരം പോലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. സ്ഫോടകവസ്തുവിന്റെ അവശിഷ്ടങ്ങൾ റോഡിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. പോലീസ് അന്വേഷണം നടക്കുകയാണെന്ന് വ്യക്തമാക്കി.
The post പുറമേരിയിൽ റോഡിൽ സ്ഫോടനം; സ്കൂൾ ബസിന്റെ ടയർ കയറിയ ഉടനെ പൊട്ടിത്തെറി appeared first on Express Kerala.



