
മലപ്പുറം: പെരിന്തൽമണ്ണയിൽ മിനി ബസ്സിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 40 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി മൂന്നുപേർ പിടിയിലായി. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശികളായ പുളിക്കൽ വീട്ടിൽ മുഹമ്മദ് ഷരീഫ്, ചക്കിക്കൽതൊടി അനസ് അഹമ്മദ്, കരുവാൻതൊടി വീട്ടിൽ മുഹമ്മദ് മഷ്ഹൂദ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.
തമിഴ്നാട്ടിൽ നിന്നാണ് പണം കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു. ബിസിനസ് ആവശ്യത്തിനുള്ള പണമാണിതെന്നാണ് ഇവർ അവകാശപ്പെട്ടതെങ്കിലും, പണത്തിന്റെ ഉറവിടം വ്യക്തമാക്കുന്ന രേഖകളൊന്നും ഇവരുടെ പക്കലുണ്ടായിരുന്നില്ല. മലപ്പുറത്തേക്ക് വിതരണം ചെയ്യുന്നതിനായി എത്തിച്ച കുഴൽപ്പണമാണിതെന്നാണ് പോലീസ് അന്വേഷണത്തിൽ ബോധ്യപെട്ടിട്ടുള്ളത്.
The post മലപ്പുറത്ത് 40 ലക്ഷത്തിന്റെ കുഴൽപ്പണവുമായി യുവാക്കൾ പിടിയിൽ; പണം കടത്തിയത് മിനി ബസ്സിൽ appeared first on Express Kerala.



