loader image
മസ്കിന്റെ എക്സ് എഐ കനത്ത നഷ്ടത്തിൽ; 146 കോടി ഡോളറിന്റെ നഷ്ടം

മസ്കിന്റെ എക്സ് എഐ കനത്ത നഷ്ടത്തിൽ; 146 കോടി ഡോളറിന്റെ നഷ്ടം

ഇലോൺ മസ്കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംരംഭമായ എക്സ് എഐ വലിയ സാമ്പത്തിക നഷ്ടം നേരിടുന്നതായി പുതിയ റിപ്പോർട്ടുകൾ. 2025 സെപ്റ്റംബറിൽ അവസാനിച്ച സാമ്പത്തിക പാദത്തിൽ കമ്പനിക്ക് 146 കോടി ഡോളറിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്. അതിന് മുമ്പുള്ള മൂന്ന് മാസത്തെ കണക്കനുസരിച്ച് 100 കോടി ഡോളർ നഷ്ടമാണ് രേഖപ്പെടുത്തിയിരുന്നത്.

നഷ്ടം വർധിക്കുമ്പോഴും കമ്പനിയുടെ വരുമാനത്തിൽ ശ്രദ്ധേയമായ മുന്നേറ്റമുണ്ട്. സെപ്റ്റംബർ 30-ന് അവസാനിച്ച പാദത്തിൽ കമ്പനി 10.7 കോടി ഡോളർ വരുമാനം നേടി. ഇത് മുൻ പാദങ്ങളെ അപേക്ഷിച്ച് ഏകദേശം ഇരട്ടിയോളമാണ്. 2025-ലെ ആദ്യ ഒൻപത് മാസങ്ങളിലായി അടിസ്ഥാന സൗകര്യ വികസനത്തിനും ഗവേഷണത്തിനുമായി കമ്പനി ഏകദേശം 780 കോടി ഡോളർ ചിലവഴിച്ചു. എഐ സാധ്യതകൾ കണക്കിലെടുത്ത് വൻതുകയാണ് അടിസ്ഥാന സൗകര്യ വികസനങ്ങൾക്കും എഐ സാങ്കേതിക വിദ്യാ വികാസത്തിനുമായി കമ്പനികൾ ചിലവാകുന്നത്. ഓപ്പൺ എഐ അടക്കമുള്ള പ്രമുഖ കമ്പനികളെല്ലാം നിലവിൽ സമാനമായ സാമ്പത്തിക വെല്ലുവിളികൾ നേരിടുന്നുണ്ട്.

The post മസ്കിന്റെ എക്സ് എഐ കനത്ത നഷ്ടത്തിൽ; 146 കോടി ഡോളറിന്റെ നഷ്ടം appeared first on Express Kerala.

See also  ഭൂമിയിലെ സമുദ്രങ്ങളേക്കാൾ ഇരട്ടി വെള്ളം; സൂര്യപ്രകാശമില്ലാത്ത യൂറോപ്പയുടെ ആഴങ്ങളിൽ ജീവന്റെ തുടിപ്പ്
Spread the love

New Report

Close