loader image
യുസ്‍വേന്ദ്ര ചഹലും ധനശ്രീ വർമ്മയും വീണ്ടും ഒന്നിക്കുന്നു; പക്ഷേ ജീവിതത്തിലല്ല!

യുസ്‍വേന്ദ്ര ചഹലും ധനശ്രീ വർമ്മയും വീണ്ടും ഒന്നിക്കുന്നു; പക്ഷേ ജീവിതത്തിലല്ല!

ന്ത്യൻ ക്രിക്കറ്റ് താരം യുസ്‍വേന്ദ്ര ചഹലും നർത്തകിയായ ധനശ്രീ വർമ്മയും വിവാഹമോചിതരായ വാർത്ത ഏറെ വേദനയോടെയാണ് ആരാധകർ കേട്ടിരുന്നത്. വേർപിരിഞ്ഞെങ്കിലും സോഷ്യൽ മീഡിയയിലും ക്രിക്കറ്റ് ലോകത്തും ഇവരെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും സജീവമാണ്. ഇപ്പോഴിതാ ഇരുവരും വീണ്ടും ഒന്നിക്കാൻ പോകുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. എന്നാൽ ഇത് ജീവിതത്തിലല്ല, മറിച്ച് ഒരു പ്രൊഫഷണൽ പ്ലാറ്റ്‌ഫോമിലാണെന്ന് മാത്രം.

കളേഴ്സ് ടിവിയിലും ജിയോ ഹോട്ട്സ്റ്റാറിലുമായി സംപ്രേഷണം ചെയ്യാനൊരുങ്ങുന്ന ‘ദ് 50’ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഇരുവരും ഒരുമിച്ച് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ഷോയുടെ നിർമ്മാതാക്കൾ ഇരുവരുമായി പ്രാഥമിക ചർച്ചകൾ നടത്തിവരികയാണെന്നും റിപ്പോർട്ടുകളുണ്ട്. താരങ്ങൾ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ലെങ്കിലും, ചർച്ചകൾ വിജയിച്ചാൽ 2025 ഫെബ്രുവരിയിൽ സംപ്രേഷണം ആരംഭിക്കുന്ന ഈ ഷോയിലൂടെ ഇരുവരെയും ഒരേ വേദിയിൽ കാണാൻ സാധിക്കും.

Also Read: മുസ്തഫിസുര്‍ ഐപിഎല്ലില്‍ കളിക്കുമോ?; തിരിച്ചുവിളിച്ചെന്ന അഭ്യൂഹങ്ങളില്‍ ബിസിബി പ്രസിഡന്റിന്റെ പ്രതികരണം

കഴിഞ്ഞ വർഷം മറ്റൊരു റിയാലിറ്റി ഷോയിൽ ധനശ്രീ ചഹലിനെക്കുറിച്ച് നടത്തിയ ചില വെളിപ്പെടുത്തലുകൾ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. അതിനാൽ തന്നെ, ഇരുവരും ഒരേ ഷോയിൽ മത്സരാർത്ഥികളായി എത്തുന്നത് പരിപാടിയുടെ ജനപ്രീതി വർദ്ധിപ്പിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ കണക്കുകൂട്ടൽ. ആരാധകർ ഏറെ ആകാംക്ഷയോടെയാണ് ഈ പുനസ്സമാഗമത്തിനായി കാത്തിരിക്കുന്നത്.

See also  ഹൃദയാരോഗ്യത്തിന് മുതൽ ദഹനത്തിന് വരെ; ദിവസവും മഖാന കഴിച്ചാലുള്ള മാറ്റങ്ങളറിയാം!

The post യുസ്‍വേന്ദ്ര ചഹലും ധനശ്രീ വർമ്മയും വീണ്ടും ഒന്നിക്കുന്നു; പക്ഷേ ജീവിതത്തിലല്ല! appeared first on Express Kerala.

Spread the love

New Report

Close