loader image
‘ടോക്സിക്’ ടീസറും ഗീതു മോഹൻദാസിന് നേരെയുള്ള വിമർശനങ്ങളും! ആരാണ് ടീസറിലെ ആ വിദേശ നടി?

‘ടോക്സിക്’ ടീസറും ഗീതു മോഹൻദാസിന് നേരെയുള്ള വിമർശനങ്ങളും! ആരാണ് ടീസറിലെ ആ വിദേശ നടി?

കെജിഎഫ്’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട നടനാണ് യഷ്. റോക്കി ഭായ് എന്ന മാസ് കഥാപാത്രത്തിന് ശേഷം യഷ് അടുത്തതായി അഭിനയിക്കുന്നത് മലയാളി സംവിധായിക ഗീതു മോഹൻദാസിന്റെ ‘ടോക്സിക്’ എന്ന ചിത്രത്തിലാണെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് സിനിമാലോകം ഏറ്റെടുത്തത്. യഷിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

മാസ് ആക്ഷൻ രംഗങ്ങൾക്കൊപ്പം ടീസറിൽ ഉൾപ്പെടുത്തിയ ചില ഭാഗങ്ങൾ ‘അശ്ലീലത’ നിറഞ്ഞതാണെന്ന ആക്ഷേപമാണ് ഇപ്പോൾ ഉയരുന്നത്. സ്ത്രീവിരുദ്ധതയ്ക്കും സിനിമയിലെ അശ്ലീലതയ്ക്കുമെതിരെ മുൻപ് ശക്തമായി സംസാരിച്ചിട്ടുള്ള ഗീതു മോഹൻദാസ്, സ്വന്തം സിനിമയിൽ ഇത്തരം രംഗങ്ങൾ ഉൾപ്പെടുത്തിയത് ഇരട്ടത്താപ്പാണെന്ന തരത്തിലുള്ള ട്രോളുകളും വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. മമ്മൂട്ടി ചിത്രം ‘കസബ’യുമായി ബന്ധപ്പെട്ട് ഗീതു മുൻപ് നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് പലരും വിമർശനം ഉന്നയിക്കുന്നത്.

Also Read: സെൻസർ വിലക്ക് നീങ്ങി; ‘പരാശക്തി’ നാളെ തീയേറ്ററുകളിൽ

അതേസമയം, ടീസറിൽ യഷിനൊപ്പം പ്രത്യക്ഷപ്പെട്ട നടി ആരെന്ന തിരച്ചിലിലായിരുന്നു ആരാധകർ. യുക്രേനിയൻ അമേരിക്കൻ നടിയായ നതാലി ബേൺ ആണ് ആ താരം. വെറുമൊരു നടിയെന്നതിലുപരി ആയോധന കലാകാരിയും മോഡലും തിരക്കഥാകൃത്തും നിർമ്മാതാവും കൂടിയാണ് നതാലി. ‘7 ഹെവൻ പ്രൊഡക്ഷൻസ്’ എന്ന പേരിൽ സ്വന്തമായി ഒരു നിർമ്മാണ കമ്പനിയും ഇവർക്കുണ്ട്. 2006 മുതൽ സിനിമയിൽ സജീവമായ നതാലിയുടെ സാന്നിധ്യം ടോക്സിക്കിന് ഒരു അന്താരാഷ്ട്ര നിലവാരം നൽകുന്നുണ്ടെങ്കിലും, ടീസറിനെ ചൊല്ലിയുള്ള വിവാദങ്ങൾ അടങ്ങുന്നില്ല.

See also  കൊച്ചിയിൽ വൻ ലഹരിവേട്ട; ബാങ്ക് ജീവനക്കാരൻ ഉൾപ്പെടെ അഞ്ചുപേർ പിടിയിൽ

The post ‘ടോക്സിക്’ ടീസറും ഗീതു മോഹൻദാസിന് നേരെയുള്ള വിമർശനങ്ങളും! ആരാണ് ടീസറിലെ ആ വിദേശ നടി? appeared first on Express Kerala.

Spread the love

New Report

Close