
ശബരമില സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട അറസ്റ്റിന് പിന്നാലെ പ്രതികരണവുമായി തന്ത്രി കണ്ഠരര് രാജീവര്. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും തന്നെ കേസിൽ മനഃപൂർവ്വം കുടുക്കിയതാണെന്നും അദ്ദേഹം വെളിപ്പെടുത്തി. വൈദ്യപരിശോധനയ്ക്ക് ശേഷം വിജിലൻസ് കോടതി മജിസ്‌ട്രേറ്റിന്റെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വെള്ളിയാഴ്ച പുലർച്ചെ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) മുൻപാകെ ഹാജരായ തന്ത്രിയെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ എത്തിച്ചത് കണ്ഠരര് രാജീവരാണെന്ന് മുൻ ദേവസ്വം പ്രസിഡന്റ് എ. പദ്മകുമാർ ഉൾപ്പെടെയുള്ളവർ നേരത്തെ മൊഴി നൽകിയിരുന്നു. കൂടാതെ, സ്വർണ്ണപ്പാളികളിൽ ചെമ്പ് തെളിഞ്ഞതിനെത്തുടർന്ന് അവ സ്വർണ്ണം പൂശാനായി കൊണ്ടുപോകാൻ അനുമതി നൽകിക്കൊണ്ട് കുറിപ്പ് എഴുതി നൽകിയതും തന്ത്രിയാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
The post ഞാൻ തെറ്റ് ചെയ്തിട്ടില്ല, തന്നെ കേസിൽ കുടുക്കിയതാണ്; അറസ്റ്റിന് പിന്നാലെ തന്ത്രി കണ്ഠരര് രാജീവര് appeared first on Express Kerala.



